വീഡിയോ കാണാം;സന്ധ്യക്ക്‌ മോഷണം തുടങ്ങിയ കള്ളൻ പോലീസ് വലയിൽ .

സന്ധ്യക്ക്‌ മോഷണം തുടങ്ങിയ കള്ളൻ പോലീസ് വലയിൽ. തിരുവനന്തപുരം ;നെയ്യാറ്റിൻകര ; സന്ധ്യക്ക്‌ മോഷണം തുടങ്ങിയ കള്ളൻ പോലീസ് കസ്റ്റഡിയിൽ . ഇന്നലെ വൈകിട്ട് ആറോടെ എസ് ബി ഐ ജംഗ്ഷന് സമീപം എസ്‌വി പ്രസ്സിലാണു സന്ധ്യക്ക്‌ മോഷണം തുടങ്ങിയ വിരുതനെ മാധ്യമ പ്രവർത്തകരായ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെട്ടന്ന് നെയ്യാറ്റിൻകര പോലീസ് എത്തി പിടികൂടുകയാണ് ഉണ്ടായത് .നെയ്യാറ്റിൻകര dyspഅനിൽകുമാറിന്റെ നിർദേശത്തിൽ സിഐ സാഗറിന്റെ മേൽനോട്ടത്തിൽ എസ് ഐ .സെന്തിൽകുമാർ ,അനിൽ തുടങ്ങിയ വരുടെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ ഉള്ളിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .തമലം സ്വദേശി ജോസ് (50) അടച്ചിട്ടിരുന്ന എസ്‌വി പ്രസ്സിൽ അതിക്രമിച്ചുകയറി മോഷണം തുടങ്ങിയത് . മുൻപ് ഇയാൾക്ക് തെങ്ങു കയറ്റമായിരുന്നു ജോലി . നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ചായക്കട കേന്ദ്രീകരിച്ചാണ് ഇയാൾ സ്ഥിരം തമ്പടിക്കുന്നയി നാട്ടുകാർ പറയുന്നുണ്ട് . എസ്‌വി പ്രസ്സിൽ ലെ ലൈറ്റും ,ക്യാമറയും മോഷണ ശ്രമത്തിനിടെ ആലംകോലമാക്കിയിട്ടുണ്ട് .നെയ്യാറ്റിൻകരയിൽ അടുത്തിടെ പന്ത്രണ്ടോളം മോഷണങ്ങൾ നടന്നിട്ടുണ്ട് .ഇനിയും തെളിയാത്ത കേസുകൾ നിരവധിയാണ് .ഇതിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് നെയ്യാറ്റിൻകര പോലീസ് അന്ന്വേഷിച്ചു വരികയാണ് .സംഭവം നടന്ന സമയത്തു പരിസരത്തു സംശപരമായ സാഹചര്യത്തിൽ ടിബി ജംഗ്ഷൻ സ്വദേശിയായ യുവാവിനെ കണ്ടത് ഈ വിഷയത്തിൽ കൂടുതൽ അന്ന്വേഷണത്തിനു പോലീസ് രംഗത്തുവന്നിട്ടുണ്ട് .ഇരുവർ സംഗമാണോ മറ്റു മോഷണങ്ങൾക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട് .