പീഡനം ,തട്ടി കൊണ്ടുപോകൽ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.......................................... തിരുവനന്തപുരം ; പീഡനം ,തട്ടി കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു.പെരുമ്പഴുതൂർ ,ആലംപൊറ്റ ,മടവൻകോഡ് ,റോഡരികത്തു വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ബിപിൻ 21 നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് .കരീപ്രക്കോണം സ്വദേശി ലാലുവിനെ വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു .പീഡന ക്കേസിലും ഇയാൾ പ്രതിയാണന്നു പോലീസ്. നെയ്യാറ്റിൻകര ഡി വൈ എസ് പി അനിൽകുമാറിന്റെ നിർ്ദ്ദേശപ്രകാരം നെയ്യാറ്റിൻകര സി ഐ വിഎൻ .സാഗറിൻറെ നേതൃത്വത്തിൽ നടത്തിയ അന്ന്വേഷണത്തിൽ പ്രതിക്കായി വലവിരിക്കുകയായിരുന്നു ..എസ്ഐ സെന്തിൽ കുമാർ എ എസ്ഐലാൽ ,പ്രശാന്ത് ,രാജലക്ഷ്മണൻ വിഷ്ണു എന്നിവർ ചേർന്ന സംഘമാണ് ഇന്നലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .