ഉയരങ്ങളിലേക്ക് പറക്കാം ; ഫ്ലൈ ഹൈ പരിശീലനം പെരുമ്പഴുതൂരിൽ

ഉയരങ്ങളിലേക്ക് പറക്കാം ; ഫ്ലൈ ഹൈ പരിശീലനം പെരുമ്പഴുതൂരിൽ.............................. നെയ്യാറ്റിൻകര ;പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചു പഠന മികവ് നേടാൻ ഗ്രാമീണ വിദ്യാർത്ഥികളെ സജ്ജരാക്കാൻ മുള്ളറവിള അക്ഷയ കേന്ദ്രം വാട്സ്ആപ് കൂട്ടായ്മയും ,പെരുമ്പഴുതൂർ സ്കൂളും രൂപം കൊടുത്ത ഫ്ലൈ ഹൈ മാനസിക പരിശീലനപരിപാടി പെരുമ്പഴുതൂർ ഹൈ സ്കൂളിൽ ഞായറാഴ്ച (ഓഗസ്റ്റ് 15)നടക്കും. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹൻ ഉച്ചക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യും. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മോഹന ചന്ദ്രൻ ക്ലാസ് നയിക്കും. സുരേഷ് പി എസ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ടയേർഡ് ), ഐ ആൻഡ് പി ആർ ഡി. ,വിദ്യാഭ്യാസ സ്റ്റാൻഡിങ് സമിതി അധ്യക്ഷൻ എം എ സാദത്ത്, സ്കൂൾ പ്രഥമ അധ്യാപകൻ എ സുന്ദർദാസ്, പി t എ അധ്യക്ഷൻ പി മുരുകൻ തുടങ്ങിയവർ പങ്കെടുക്കും.