നഗരസഭാ കൗൺസിലർമാർ ഡി .എം ഒ യ്ക്ക് നിവേദനം നൽകി.

നഗരസഭാ കൗൺസിലർമാർ ഡി .എം ഒ യ്ക്ക് നിവേദനം നൽകി. നെയ്യാറ്റിൻകര: നഗരസഭാ കൗൺസിലർമാർ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷിനു ,വാക്സിനേഷൻ ഇൻ ചാർജ് ഡോ.ദിവ്യാസദാശിവിൻ എന്നിവരെ നേരിൽ കണ്ട് നെയ്യാറ്റിൻകര നഗരസഭയിലെ കൗൺസിലർമാരുടെ വാർഡുകളിൽ ജില്ലാ ആശുപത്രിയുടെ വാക്സിനേഷൻ സെന്ററുകളിൽ നിന്നും സ്പോട് വാക്‌സിൻ നൽകുന്നതിനുള്ള നടപടിയും പി.എച് സി വഴി വാർഡുകളിൽ വാക്‌സിൻ നൽകുന്നതിന്റെ എണ്ണം വർദ്ധിപ്പിക്കുവാനും. പെരുമ്പഴുതൂർ പി.എച് സി ഓലത്താന്നിയിൽ സ്ഥിതി ചെയ്യുന്നതിന്റെ അനൗചിത്യവും സൂചിപ്പിച്ചു ആലുംമൂട് വാർഡിലെ ഈഴകുളത്തിൽ മാലിന്യത്തിൽ നിന്ന് കൊതുക് മൂലം സിക്ക വൈറസ് കൊതുക് ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അഭ്യർത്ഥിച്ചു. ഇതിൻ പ്രകാരം ഡി .എം ഒ ഡോ.ഷിനു നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ട് ഡോ.വത്സല,ചായ്ക്കോട്ട് കോണം പി.എച് സി ഡോ.ലക്ഷ്മി എന്നിവരടങ്ങുന്ന ആരോഗ്യ സംഘം സ്ഥലം പരിശോധിച്ച് കൊതുക്നിവാരണ നടപടി ഉണ്ടാക്കാമെന്ന് ഉറപ്പും നൽകി. കൗൺസിലർമാരായ കെ.കെ. ഷിബു, മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്