വീഡിയോ കാണാം ;കെ ആർഗൗരിയമ്മ യുടെ 103മത് ജന്മ വാർഷിക അനുസ്മരണംjune27

തിരുവനന്തപുരം :ജനാതിപത്യ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ  കമ്മറ്റി സംഘടിപ്പിക്കുന്ന  കെ ആർ ഗൗരിയമ്മയുടെ   103 - മത് ജന്മ വാർഷിക അനുസ്മരണം ജൂൺ 27  ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം നന്തൻകോട് കെ ആർ ഗൗരിയമ്മ നവതി മന്ദിരത്തിൽ നടക്കും. പ്രാക്കുളം മോഹനന്റെ അധ്യക്ഷതയിൽ നടക്കുന്ന  അനുസ്മരണ സമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്തൻ ഉത്‌ഘാടനം ചെയ്യും.എൽ  ഡി എഫ് ജില്ലാ കൺവീനർ ഫിറോസ് ലാൽ മുഖ്യ പ്രഭാഷണം നടത്തും. ജെ എസ് എസ് ജില്ലാ സെക്രട്ടറി അഡ്വ. അജികുമാർ സ്വഗതമർപ്പിക്കും.നെടുമം ജയകുമാർ, കവടിയാർ സുനിൽകുമാർ, സുരകുമാരി (കോർപ്പറേഷൻ കൗൺസിലർ), വട്ടിയൂർക്കാവ് ജയസിംഗ്, കുന്നത്തുകാൽ മണികണ്ഠൻ, ജോസഫ് ബാലരാജ് , കൊറ്റാമം  ചന്ദ്രകുമാർ, സി കെ രാഘവൻ എന്നിവർ ആശംസയർപ്പിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ സന്തോഷ് രാഘവൻ കൃതജ്ഞതയർപ്പിക്കും