നെയ്യാറ്റിൻകര പ്രസ്സ് ക്ലബ് മാതൃകയായി

നെയ്യാറ്റിൻകര പ്രസ്സ് ക്ലബ് മാതൃകയായി................................................... നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക്‌  ചായയും ബിസ്കറ്റും വിതരണം ചെയ്തു.നെയ്യാറ്റിൻകര വഴിമുക്ക് മുതൽ അമരവിള ചെക് പോസ്റ്റ് വരെയും  കൃത്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്കും ,പോലീസിനെ സഹായിക്കാൻ എത്തിയിരുന്ന ട്രൈയ്നി പോലീസുകാർക്കും ഇതൊരു ആശ്വാസമായി . പരിപാടിയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര സിഐ. പി. ശ്രീകുമാർ നിർവ്വഹിച്ചു. ട്രിപ്പിൾ ലോക് ഡൗണിൽ വൈകുന്നേരം ചായ കുടിക്കാൻ നിർവാഹമില്ലാതിരുന്ന പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻമാർ  എന്നിവർക്കാണ് ചായയും ബിസ്കറ്റും നൽകിയത്. പ്രസ് ക്ലബ് പ്രസിഡൻ്റ് വിഎസ്  സജീവ്കുമാർ, സെക്രട്ടറി ഡി. രതി കുമാർ, ഭാരവാഹികളായചെമ്പരത്തിവിള  സുരേഷ്, സാജൻ.ബി ബി  തുടങ്ങിയവർ നേതൃത്വം നൽകി