ട്രിപ്പിൾ ലോക്ക് ഡൗണിൽ ബാരിക്കേഡ് മാറ്റി; പോലീസ് കേസ് എടുത്തു................................................................................................ നെയ്യാറ്റിന്കര ;നെയ്യാറ്റിന്കര ടൗണിൽ ട്രിപ്പിൾ ലോക്ക് ഡൗന്റെ ഭാഗമായി പോലീസ് അമരവിള കണ്ണം കുഴിയിൽ റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾഇന്നലെ രാവിലെ മാറ്റിയ സംഭവത്തിൽ ബിഗ് ടിപ്പർട്ര ക്കിനെതിരേ കേസ് എടുത്തു ,ഡ്രൈവറും കിളിയും പ്ര തി കളാണ് .ഈ വലിയ ട്രക്കിൽ പാറകൾ ഉണ്ടായിരുന്നു.ഉദയം കുളങ്ങര വഴി പൊഴിയൂരിലേക്കു കൊണ്ടുപോകാനാണ് പറ ലോറി എത്തിയത് .ഈ വിഷയത്തിൽ കേസ് എടുത്തതിൽ ഡിസാസ്റ്റർ മാനേജ് മെന്റ് എന്ന പേരിൽ എത്തിയ നെയ്യാറ്റിന്കര ഡെപ്യൂട്ടി തഹസിൽദാർ നന്ദ ഗോപൻ അടക്കമുള്ള ഉദ്യോഗസ്ഥർപോലീസിനെ ഒരുവേള വിരട്ടുകയും ഉണ്ടായി .സംഭവ സമയത്തു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല .നെയ്യാറ്റിന്കര സി.ഐ പി.ശ്രീകുമാർ സ്ഥലത്തു എത്തിയതോടെ സംഘർഷം ഒഴിവായി .കേസ് എടുത്തശേഷം വാഹനം പെട്ടന്ന് വിട്ടയച്ചു .പൊഴിയൂരിൽ കടൽ ഭിത്തി കെട്ടാൻ സൗജന്യമായി റവന്യൂ ഉദ്യോഗസ്ഥർ തരപ്പെടുത്തിയതാണ് സ്വകാര്യ കോറി യിൽ നിന്നുള്ള പറ ലോഡുകൾ.പറ കൊണ്ടുവരുന്ന വിവരം നെയ്യാറ്റിൻകര പോലീസിനെ റവന്യൂ അധികൃതർ അറിയിച്ചിരുന്നില്ല............................................ ഫോട്ടോ ;ട്രിപ്പിൾ ലോക്ക് ഡൗന്റെ ഭാഗമായി പോലീസ് അമരവിള കണ്ണം കുഴിയിൽ റോഡിനു കുറുകെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയ സംഭവത്തിൽ ബിഗ് ടിപ്പർ ട്ര ക്കിനെതിരേ കേസ് സി.ഐ ശ്രീകുമാർകേസ് എടുക്കുന്നു പിന്നിൽ ലോറി .