വീഡിയോ കാണാം;എസ് പി സി യുടെ ഒരു വയറൂട്ടാം പദ്ധതി;നെയ്യാറ്റിൻകരയിലും,പെരുംമ്പഴുതൂരിലും

എസ് പി സി യുടെ ഒരു വയറൂട്ടാം പദ്ധതി;നെയ്യാറ്റിൻകരയിലും ,പെരുംമ്പഴുതൂരിലും................................. നെയ്യാറ്റിൻകര: കോവിഡ് സമയത്ത് ഉച്ചഭക്ഷണം കഴിയ്ക്കാൻ നിവർത്തിയില്ലാത്ത  പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണം നൽകുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ  ' ഒരു  വയറൂട്ടാം' എന്ന പദ്ധതി നെയ്യാറ്റിൻകര  സിഐ  പി  ശ്രീകുമാർആശുപത്രി ജംഗ്ഷനിൽ  ഉദ്ഘാടനം ചെയ്തു. കോവിഡ് സമയത്ത് ആരും പട്ടിണി കിടക്കരുത് എന്ന സർക്കാർ നയം നടപ്പിലാക്കാൻ എസ് പി സി വിദ്യാർത്ഥികൾ മുന്നോട്ട് വന്നത് പോലീസ് സേനയ്ക്ക് തന്നെ അഭിമാനമാണെന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. ഇന്നലെ മുതൽ മേയ് 30 വരെ ഉച്ചഭക്ഷണ വിതരണം തുടരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഓരോ ദിവസവും ഓരോ സ്കൂളുകളായിരിക്കും ചുമതല നിർവ്വഹിക്കുക.  ആനാവൂർ ഹയർ സെക്കണ്ടറി സ്കൂളാണ്  തുടക്കത്തിൽ  ഭക്ഷണം വിതരണം ചെയ്തത്. കോവിഡ് കാലമായതിനാൽ എസ്പിസി വിദ്യാർത്ഥികളെ ഒഴിവാക്കി അദ്ധ്യാപകരാണ് ഈ ദൗത്യം നിർവഹിക്കുന്നത്. ബിപിസി  എം അയ്യപ്പൻ, മാരായമുട്ടം  സ്കൂൾ  പ്രതിനിധി രഞ്ജിത്ത് റാം, നെയ്യാറ്റിൻകര ഗവ.   ഗേൾസ് ഹയർ സെക്കണ്ടറി  സ്കൂൾ പ്രതിനിധി  ശ്രീനു എന്നിവർ നേതൃത്വം നൽകി.നെയ്യാറ്റിൻകര നഗരസഭയിലെ കളത്തുവിള വാർഡിലെ കൊറോണ ബാധിച്ച ക്വാറന്റൈൻ ഇരിക്കുന്ന എല്ലാ വീടുകളിലും അരിയും പച്ചക്കറി കിറ്റും പൊതിച്ചോറും നൽകി പെരുമ്പഴുതൂർ ഹൈ സ്കൂളിലെ എസ് പി സിയും കളത്തുവിള വാർഡ് കൗൺസിലറും. വാർഡ് കൗൺസിലർ എസ്. സ്മിതയുടെ സാനിധ്യത്തിൽ നെയ്യാറ്റിൻകര സി. ഐ.  ശ്രീ പി ശ്രീകുമാർ ഉദ്ഘടനം ചെയ്തു.കൂടാതെ പെരുമ്പഴുതൂർ ഹൈ സ്കൂളിലെ എസ് പി സിയുടെ സി പി ഒ. ശ്രീ ഗോഡവിൻ സാർ, മുൻ വാർഡ് കൗൺസിലറും  പി ടി എ പ്രസിഡന്റും ആയ ശ്രീ പി മുരുകൻ,എസ് പി സി കേടറ്റുകളയ അരവിന്ദ്, ബിൻസി രാജ്, എസ് പി സി ഗാർഡിയൻ ശ്രീമതി. സിന്ധു എന്നിവർ പങ്കെടുത്തു.