വീഡിയോ കാണാം;രണ്ടാം ഘട്ട കോവിഡ് വ്യാപനം: നെയ്യാറ്റിൻകര പോലീസ് ചെയ്യുന്നത് കണ്ടോ

നെയ്യാറ്റിൻകര: രണ്ടാം ഘട്ട കോവിഡ് വ്യാപനം: ലോക് ഡൗണിൽ നെയ്യാറ്റിൻകര പട്ടണം വിജനം............ ലോക് ഡൗണിൻ്റെ ഒന്നാം ദിവസമായ ഇന്നലെ നെയ്യാറ്റിൻകര പട്ടണവും സമീപ പ്രദേശങ്ങളും വിജനമായി കാണപ്പെട്ടു. അതി രാവിലെ അത്യാവശ്യക്കാരും പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഒഴികെ ബാക്കിയാരും പുറത്തിറങ്ങിയില്ല. പലവ്യജ്ഞന കടകളും പാഴ്സൽ സംവിധാനമൊരുക്കിയ ഹോട്ടലുകളുമല്ലാതെ വേറെ കടകളൊന്നും തുറന്നില്ല. പ്രഭാത സവാരിക്കാരേയും കളിസ്ഥലങ്ങളിൽ കളിച്ചു കൊണ്ടിരുന്നവരേയും പോലീസ് താക്കിത് നൽകി വിട്ടയച്ചു. ഒമ്പത് മണി കഴിഞ്ഞതോടെ പെരുമ്പഴുതൂർ, ആശുപത്രി ജങ്ഷൻ, ആലുംമൂട്, അമരവിള, വ്ളാങ്ങാമുറി, ടിബി ജങ്ഷൻ എന്നീ സ്ഥലങ്ങളിൽ പോലീസിൻ്റെ കർശന പരിശോധന ആരംഭിച്ചു. അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് പിഴ ഈടാക്കിയതോടെ നെയ്യാറ്റിൻകര പട്ടണവും പരിസരവും വിജനമായി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് പിഴ ചുമത്തുമെന്നും പോലീസ് പറഞ്ഞു. നെയ്യാറ്റിൻകര എസ്എച്ച് ഒ പി ശ്രീകുമാറും എസ്ഐ ആദർശും പരിശോധനകൾക്ക് നേതൃത്വം നൽകി.