നെയ്യാറ്റിന്കര താലൂക് ഓഫീസിൽ കോവിഡ് വാക്‌സിനേഷൻ;പുറത്തു നിന്നുള്ളവർക്കു നൽകിയത് വിവാദമാകുന്നു ................. നെയ്യാറ്റിന്കര; താലൂക് ഓഫീസിൽ കോവിഡ് വാക്‌സിനേഷൻ; പുറത്തു നിന്നുള്ളവർക്കു നൽകിയത് വിവാദമാകുന്നു .നെയ്യാറ്റിന്കര താലൂക് ആസ്ഥാനത്തു താലൂക് ഓഫീസിലെ ജീവനക്കാർക്ക് കോവിദഃ വാക്‌സിൻ നൽകാൻ അവസരം ഒരുക്കിയിരുന്നു .നൂറിനു മേൽ വാക്‌സിനും ആരോഗ്യ പ്രവർത്തകരെയും ഇതിനായി തരപ്പെടുത്തിയിരുന്നു .ഇന്നലെയും മുൻപത്തെ ദിവസവും ഇത് തുടര്ന്നിരുന്നു .എന്നാൽ താലൂക് ഓഫീസിലെ ജീവനക്കാരല്ലാത്തവരും പുറത്തുന്നുള്ളവർക്കും വാക്‌സിൻ നല്കിയത് വിവാദമായിട്ടുണ്ട് .ഇന്നലെയും കഴിഞ്ഞദിവസവും വാക്‌സിൻ നല്കിയവരുടെ വിവരം പരിശോധിച്ചാൽ ഇത് ബോധ്യമാകും .ഇതിനു ചുക്കാൻ പിടിക്കുന്നത് നെയ്യാറ്റിന്കര താലൂക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ആണെന്നാണ് ആക്ഷേപം .ഡെപ്യൂട്ടി തഹസിൽദാറുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റി വാക്‌സിൻ നൽകിയതായി ജീവനക്കാർ തന്നെ പറയുന്നു .രണ്ടാം കോവിഡ് വ്യാപനം നടക്കുന്നതിനിടെ ആരെയും അകത്തുകടത്താതെ ഓഫീസിൽ പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് ഡെപ്യൂട്ടി തഹസിൽദാറുടെ തിരുകിക്കയറ്റൽ .