ജൂവലറിയിൽ നിന്നും പട്ടാപ്പകൽസ്വര്ണ്ണം കവർന്നയാൽ കസ്റ്റഡിയിൽ

ജൂവലറിയിൽ നിന്നും പട്ടാപ്പകൽസ്വര്ണ്ണം   കവർന്നയാൽ കസ്റ്റഡിയിൽ നെയ്യാറ്റിൻകര: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജൂവലറിക്കുള്ളിലെത്തി സെയിൽസ്മാനെ  തള്ളി മാറ്റി മേശക്കുള്ളിലുണ്ടായിരുന്ന വളകളും മോതിരങ്ങളുമായി കടന്ന  മോഷ്ട്ടാവിനെ സെയിൽസ്മാനും സമീപ കടകളിലെ ജീവനക്കാരും പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു..നെയ്യാറ്റിൻകര മണവാട്ടി ജൂവലറിയിൽ നിന്നും പട്ടാപ്പകൽ സ്വർണ്ണാഭരണങ്ങൾ കവർന്ന മിഴ്‌നാട് തിരുപ്പത്തൂർ  ജില്ലയിലെ ജോളാർപേട്ട് അംബേദ്കർ നഗർ ഡോൺബോസ്‌കോ സ്കൂളിലാണ് സമീപം ദിൽഷാദിന്റെ  മകൻ ബാബറാ (42) ണ് നെയ്യാറ്റിൻകര പോലീസിൽ അറസ്റ്റിലായത്.ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ്ണാഭരണം വാങ്ങാനെന്ന പേരിൽ ജൂവലറിക്കുള്ളിൽ എത്തിയ ബാബർ മോതിരം വേണമെന്നാവശ്യപപെട്ടു. കുചച്ച് കാട്ടിക്കൊടുത്തപ്പോൾ വേറെ മോഡൽ വേണമെന്നായി. വേറെ മോഡൽ എടുക്കുന്നതിനിടയിൽ സെയിൽസ്മാനെ പിടിച്ച് തള്ളിയ ബാബർ  മേശക്കകത്തുണ്ടായിരുന്ന വളകളും മോതിരങ്ങളുമായി ഓടുകയായിരുന്നു.സെയിൽസ്മാനും സമീപത്തെ കടക്കാരും പിന്തുടർന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തുവച്ച് പിടികൂടുകയായിരുന്നു.ബാബറി അറസ്റ്റ് ചെത്തതായും ഇയാൾ തമിഴ്‌നാട്ടിൽ നിന്നുമെത്തി  ബെൽറ്റും പേഴ്സും വിൽക്കുന്ന സംഘത്തിലെ അംഗമാണെന്നും ഇയാൾക്കൊപ്പമുള്ളവരെ കുറിച്ചും  മുൻപ്  സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ച് വരുന്നതായി നെയ്യാറ്റിൻകര സി ഐ പി ശ്രീകുമാറും എസ് ഐ മാരായ ബി എസ് ആദർശ്, സജിഫിൽഡ് എന്നിവർ പറഞ്ഞു. ചിത്രം അറസ്റ്റിലായ ബാബർ .