നെയ്യാറ്റിന്‍കര: സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സി.പി.ഐ. പഞ്ചായത്തംഗം അറസ്റ്റിൽ . കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡ് അംഗം ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്(32) ആണ് അറസ്റ്റിലായത്. കെ.ടി.ഡി.സി., ബെവ്‌കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാന ചെയ്ത് ഓലത്താന്നി, തിരുപുറം സ്വദേശികളികളില്‍ നിന്ന് പണം തട്ടിച്ചകേസിലാണ് അറസ്റ്റ്. കെ.ടി.ഡി.സി.യില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും, ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.