മൽസ്യ മാർക്കറ്റിൽ ഗുണ്ടാവിളയാട്ടം അനുവദിക്കില്ല ;സിഐ ശ്രീകുമാർ നെയ്യാറ്റിന്കര ;നെയ്യാറ്റിന്കര ടിബി ജംഗ്ഷനിൽ ടൌൺ മാര്ക്കറ്റിലെ മത്സ്യ വാഹനത്തിലെഡ്രൈവറായ സജീവിനെ ഒരുസംഗം കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.മാര്ക്കറ്റിലെ കമ്മീഷനു കച്ചവടക്കാരും ജീവനക്കാരും ചേര്ന്നാണ് സജീവിന്റെ മര്ദിച്ചത് .ഏറെ വിവാദങ്ങൾക്കു ശേഷം ഇന്നലെ ഗുണ്ടകളായ നിസാമുദീൻ ,നൗഷാദ് ,അബ്ദുൽ അസ്സീസ് ,അബുതാഹിർ എന്നിവരെ നെയ്യാറ്റിന്കര സിഐ അറസ്റ്റ് ചെയ്തു .ഇനിയും ഈകേസിലെ പ്രതികളെ പിടികൂടാനുണ്ടന്നും മത്സ്യ മാർക്കറ്റിൽ ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലന്നും നെയ്യാറ്റിന്കര സിഐ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു