KSEB ബിൽ അടച്ചില്ല;കറന്റ് കട്ട് ചെയ്തു ;ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു.

KSEB ബിൽ അടച്ചില്ല;കറന്റ് കട്ട് ചെയ്തു ;ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. ഇലക്ട്രിസിറ്റി യുടെ കൊടുംക്രൂരത. ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്കര ;മാരായമുട്ടം ഇലക്ട്രിസിറ്റി ഓഫീസിന്റെ കെടുകാര്യസ്ഥത. വൈദ്യുതി ബില്ല് അടയ്ക്കുവാൻ അവസാന ദിവസമായ ഇന്നലെ കറണ്ട് കട്ട് ചെയ്യുവാൻ വന്നവരോട് വൈകുന്നേരം വരെ സമയം വേണം താൻ തിരുവനന്തപുരത്താണ് വന്ന ഉടനെ ബില്ല് അടച്ചു കൊള്ളാം എന്ന് അപേക്ഷിച്ചിട്ടും ചെവിക്കൊള്ളാതെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് പെരിങ്കടവിള തോട്ടവാരം സനിൽ കുമാറാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരിങ്കടവിള വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നാട്ടുകാർക്ക് പരോപകാരി ആയിരുന്നു മരണപ്പെട്ട സനിൽകുമാർ. വികലാംഗയായ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ സങ്കടം കേട്ട് ഒരു ദിവസത്തെ ഒരു ദിവസത്തെ അവധി കൊടുത്തിരുന്നെങ്കിൽ ഈ ദാരുണാന്ത്യം സംഭവിക്കുമായിരുന്നില്ല.ഇപ്പോഴത്തെഎല്ഡിഎഫ് ഭരിക്കുന്ന പെരുങ്കടവിള പഞ്ചായത്തു പ്രെസിഡന്റിനെതിരെ സ്ഥാനാർത്ഥിയായതിന്റെ വൈരാഗ്യത്തിൽ kseb ജീവനക്കാരെ ക്കൊണ്ടു വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു എന്നാണ് സനൽകുമാറിന്റെ മരണ മൊഴി .ഇത് സമ്മതിച്ചു വീഡിയോയും പുറത്തു വന്നിട്ടുണ്ട് . എൽഡിഎഫിനും ,മാരായമുട്ടം ഇലക്ട്രിസിറ്റി ഓഫീസിലെ ക്രൂരനായ ഉന്നത ഉദ്യോഗസ്ഥർ ക്കെതിരെയും നാട്ടിൽ വ്യാപക പ്രതിക്ഷേതം ഉയർന്നിട്ടുണ്ട്.