പതിവ് തെറ്റിയില്ല. ഇന്ധന വില ഇന്നും കൂടി.90.65 കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും പതിവ് തെറ്റിയില്ല. ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസ കൂടിയപ്പോള്‍ ഡീസല്‍ വില 38 പൈസ വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പെട്രോള്‍ വില 90 ലെത്തി. ഡീസലിന് ലിറ്ററിന് 1.69 രൂപയും പെട്രോളിന് 1.49 രൂപയുമാണ് അഞ്ച് ദിവസം കൊണ്ട് കൂടിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ താമസമില്ലാതെ ഇന്ധന വില ലിറ്ററിന് 100 രൂപയിലേക്കെത്തും