പുറം വാതിൽ നിയമനങ്ങൾയുവാക്കളോട് സർക്കാരിൻ്റെ ക്രൂരത. തിരുവനന്തപുരം ;അഭ്യസ്തവിദ്യരും റാങ്ക് ലിസ്റ്റിൽ നിയമനം കാത്തു കഴിയുന്നവരും അവിഹിത സ്വാധീനത്തിന് കഴിവില്ലാത്തവരുമായ ലക്ഷക്കണക്കിന്ന് ചെറുപ്പക്കാർക്ക് സാമൂഹ്യനീതി നിഷേധിക്കുന്ന നയമാണ്, കരാർജോലി സ്ഥിരപ്പെടുത്തലിലൂടെയും പുറം വാതിൽ നിയമനങ്ങളിലൂടെയും സർക്കാർ അനുവർത്തിക്കുന്നത്.ഇതിനെ തുറന്നെതിർക്കുവാനും പരാജയപ്പെടുത്തുവാനും സമൂഹ മന:സ്സാക്ഷി ഉണരേണ്ടിയിരിക്കുന്നു .ഇത്തരം നിയമനങ്ങൾ ഭരണ ഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയെ കാറ്റിൽ പറത്തുന്നതുമാണ്. അയോഗ്യരായ ഉദ്യോഗസ്ഥർ സിവിൽ സമൂഹത്തിൻ്റെ ശാപവും പരാജയ കാരണവുമായിത്തീരും. ആശ്രിതവത്സലരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥപ്പടയെ പൗരജനങ്ങളുടെ നികുതിപ്പണം കൊടുത്തു നിലനിറുത്തരുത്. കാലടി സർവ്വകലാശാലയിൽ നടന്ന മലയാള അദ്ധ്യാപക നിയമന വിവാദം ഞെട്ടിക്കുന്നതാണ് ഇക്കാര്യത്തിൽ ഗവർണറുടെ ഇടപെടൽ അനിവാര്യമായിരിക്കുന്നതായി രാഷ്ട്രീയ ജനതാദൾ സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി അനു ചാക്കോയും സെക്രട്ടറി ജനറൽ പ്രൊഫ. ജോർജ് ജോസഫും പ്രസ്താവനയിൽ പറയുന്നു.