അമ്മയെ കൊന്ന മകൻ ആത്മഹത്യ ചെയ്തു

നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ അമ്മയെ കൊന്ന  മകൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. പെരുങ്കടവിള പഞ്ചായത്തിൽ പാൽകുളങ്ങര വാ‌ർഡിൽ തലമണ്ണൂർക്കോണം മോഹനവിലാസത്തിലാണ് അമ്മയായ മോഹനകുമാരി (56 നെ  കൊന്ന ശേഷം മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസി ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് വിപിൻ റൂമിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. അതിനു ശേഷം നാട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ മോഹനകുമാരി കട്ടിലിൽ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ കുറച്ചു നാളായി വിപിനും അമ്മയും തമ്മിൽ വിപിൻെറ ഭാര്യയെയും മകളെയും അമ്മ സ്നേഹിക്കാത്തതു സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതാണ് മോഹനകുമാരിയെ കൊലപ്പെടുത്തുന്നതിനും തുടർന്ന് വിപിനെ ആത്മഹത്യ ചെയ്യുന്നതിനും പ്രേരിപ്പിച്ചത്. സ്ഥലത്ത് വിരലടയാള വിദഗ്ദർ എത്തി വിവരങ്ങൾ ശേഖരിച്ചു. മായയാണ് വിപിൻെറ ഭാര്യ. മകൾ ദൗത്യ. മാരായമുട്ടം പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.