നിയമസഭാ ഇലക്ഷനിൽ RJD യൂ ഡി എഫിനെ പിൻതുണയ്ക്കും

നിയമസഭാ ഇലക്ഷനിൽ RJD  യൂ ഡി എഫിനെ പിൻതുണയ്ക്കും ദേശീയ തലത്തിൽ യു.പി.ഐ യുടെ  പ്രമുഖ ഘടക കക്ഷിയും ,ശ്രീ ലാലുപ്രസാദ് യാദവ്  ദേശീയ അധ്യക്ഷനുമായുള്ള ആർ.ജെ.ഡി ,കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി യോടൊപ്പം കഴിഞ്ഞ 15 വർഷമായി രാഷ്ട്രീയ സഹയാത്രികരും  സഹകരിക്കുന്ന കക്ഷിയുമായിരുന്നു.ദേശീയ പ്രതിപക്ഷ രാഷ്ട്രീയ രംഗത്ത്  കോൺഗ്രസ്  കഴിഞ്ഞാൽ,ബിജെപി യുമായി അണുവിട സന്ധി ചെയ്യാത്ത ഏക പാർട്ടിയും ആർ.ജെ .ഡിയാണ് .കാലിത്തീറ്റ കേസിൽ ഉദ്യോഗസ്ഥരുടെ പിഴവിന്  ശിക്ഷ ഏറ്റെടുക്കേണ്ടി വന്ന മുഘ്യമന്ത്രിയാണ് .ലാലുപ്രസാദ് യാദവ് .ബീഹാർ ഹൈക്കോടതി മുൻമുഖ്യമന്ത്രി ജഗന്നാഥ്‌  മിശ്ര യോടൊപ്പം അദ്ദേഹത്തിനെയും കുറ്റ വിമുക്തനാക്കിയിരുന്നു .ഒരു കേസിൽ ഇരട്ട വിചാരണ  ഭരണഘടനാ വിരുദ്ധം എന്നായിരുന്നു വിധി .എന്നാൽ വിധിക്കെതിരെ ,കാലാവധി കഴിഞ്ഞു ജഗന്നാഥ്‌ മിശ്രയെ ഒഴിവാക്കി സിബിഐ  കൊടുത്ത അപ്പീൽ സുപ്രീം കോടതി ലാലുപ്രസാദ് യാദവിനെ മൂന്നര വര്ഷത്തെ ജയിൽ ശിക്ഷ ക്കു വിധിക്കുകയായിരുന്നു .തിരെഞ്ഞെടുപ്പിൽ നിന്ന് വിലക്കുകയും ചെയ്തു .ഇതിന്റെ രാഷ്ട്രീയ  പശ്ചാത്തലം  വിവാദമായിരിക്കെ ഇതുവരെ ജാമ്യം അനുവദിക്കാതെ അദ്ദേഹത്തെ ബീഹാർ തെരെഞ്ഞെടുപ്പ് പ്രചരത്തിൽ നിന്ന് വിട്ടു നിർത്തിയത് ജനങ്ങളിൽ സംശയം ഉണർത്തിയിട്ടുണ്ട് .മാത്രമല്ല ജയിൽ ജീവിതത്തിൽ ആരോഗ്യം ക്ഷയിച്ച അദ്ദേഹത്തെ AIIMS ൽ തീവ്ര പരിചരണ  വിഭാഗത്തിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ് .ബീഹാറിൽ എല്ലാ എക്സിറ്റ്  പോൽ ഫലങ്ങളും കോൺഗ്രസ്   ഉൾപ്പെടുന്ന  ആർജെഡി  നേതൃത്വത്തിലുള്ള  മുന്നണിക്കനുകൂലമായിരുന്നെങ്കിലും   ചെറിയ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചത്  ബിജെപി  മുന്നണിയാണെന്നുള്ളത്  ജനങ്ങൾക്ക്  ദഹിച്ചിട്ടില്ല .ഈ സാഹചര്യത്തിൽ കേരളത്തിലെ  പാർട്ടി അധ്യക്ഷ  ദേശീയ സെക്രെട്ടറി കൂടി ആയി നിയമിത യായപ്പോൾ ആർ ജെഡി കേരളത്തിലെ എല്ലാ ജില്ലകളിലും വേരോട്ടമുള്ള കക്ഷിയാവുകയും സോഷ്യലിസ്റ്റുകളുടെ  ആകർഷണ  കേന്ദ്രമായി  പാർട്ടി  വളരുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ്  യുഡിഎഫ് ,ആര്ജെഡി ബന്ധം ശക്തമായത് ഇക്കാര്യത്തിൽ സത്വരതീരുമാനങ്ങലുണ്ടാകുമെന്ന്  നിവേദക സംഘ ത്തിലേ  നേതാക്കളായ  പാർട്ടി അധ്യക്ഷ ശ്രീമതി അനുചാക്കോ ,സെക്രട്ടറി ജെനെറൽ പ്രൊഫ;ജോർജ് ജോസഫ് ,ജെനെറൽ സെക്രെട്ടറി ഷൈല .സെക്രട്ടറി എ.ജെ,അഡ്വ;മോഹനൻദാസ്  വിളങ്ങര ,യുവ ആർജെഡി  പ്രെസിഡെന്റ് സജിത്ത് .പിഎം എന്നിവർക്ക് യുഡിഎഫ്  ചെയര്മാൻ രമേശ് ചെന്നിത്തല,കൺവീനെർ എംഎം .ഹസൻ എന്നിവർ ഉറപ്പു നൽകി .യുഡിഎഫ്  പ്രചാരണ വിഭാഗം ചെയര്മാന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,മുസ്‌ലിം ലീഗ്  ജെനെറൽ സെ ക്രെട്ടറി  കുഞ്ഞാലി കുട്ടി ,കേരളാ  കോൺഗ്രസ്സ് നേതാവ്  പിജെ .ജോസഫ്  എന്നിവരെയും മറ്റു ഘടക കക്ഷി നേതാക്കളെയും  ആർജെഡി  നേതാക്കൾ സന്ദർശിക്കുകയുണ്ടായി .ജനുവരി 31 നു കാസർകോട്  നിന്ന് ആരംഭിക്കുന്ന ഐശ്വര്യാ കേരളാ യാത്ര ക്ക്‌ എല്ലാ പിന്തുണയും നൽകുമെന്ന് ആർജെഡി  നേതാക്കൾതിരുവനന്തപുരത്തു  പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു .