വനിതാ സെക്യൂരിറ്റിക്ക് മർദ്ദനമേറ്റ സംഭവം;................. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം...................... നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രധാന ഒ.പി യിലെ വനിതാ സെക്യൂരിറ്റിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. ഇന്നലെ രാവിലെ 11 മണിയ്ക്കാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൽപടെയുള്ള മുഴുവൻ ജീവനക്കാരും മിന്നൽ പണിമുടക്ക് നടത്തിതിയത്. പണിമുടക്ക് പത്ത് മിനിട്ടോളം നീണ്ടുനിന്നു.ഇത് ഒരു സൂചനാ പണിിമുടക്കാണെന്നും പ്രതിയെ പിടികൂടി നടപടികളുമായി മുന്നോട്ട് പോയില്ല എന്നുണ്ടെങ്കിൽ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ വിജയകുമാർ, രജനി എന്നിവർ അറിയിച്ചു.ഇക്കഴിഞ്ഞ അഞ്ചാംം തിയതിയാണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിയായ ബിന്ദുവിന് മർദ്ദനമേറ്റത്. ഗൈനക്കോളജി വിഭാഗത്തിൽ ഭാര്യയെ കാണിക്കാൻ വന്ന പൂവ്വാർ സ്വദേശി ഇർഷാദ് ആണ് സെക്യൂരിറ്റി ജീവനക്കാരിയെ കയ്യേറ്റം ചെയ്തത്. യുവാവിനെ വനിതാ ഓ.പിയിലേക്ക് കയറ്റിവിടാൻ പറ്റില്ലെന്ന് വനിതാ സെക്യൂരിറ്റി പറഞ്ഞപ്പോൾ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് അയാൾ സെക്യൂരി ജീവനക്കാരിയെ മർദ്ദിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തു വീണ വനിതാ ജീവനക്കാരിയുടെ ഇടത് കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തി്രുന്നു. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.പ്രതി ഒളിവിലാണെെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.