കോടതി ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ ക്ക് തീപ്പൊള്ളൾ ഏറ്റ സംഭവം;പോലീസിനെതിരെ കുടുംബം

കോടതി ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ ക്ക് തീപ്പൊള്ളൾ  ഏറ്റ  സംഭവം;പോലീസിനെതിരെ കുടുംബം .................. നെയ്യാറ്റിന്കര ;നെയ്യാറ്റിന്കരയിൽ കോടതി ഒഴിപ്പിക്കൽനടപടിക്കിടെ ദമ്പതികൾ ക്ക് തീപ്പൊള്ളൾ  ഏറ്റ  സംഭവം;പോലീസിനെതിരെ പരാതിയുമായി പൊള്ളലേറ്റ കുടുംബം.അതിയന്നൂർ നെടുത്തോട്ടം ,ലക്ഷം വീട് കോളനിയിൽ രാജനും ,ഇളയമകൻ രഞ്ജിത് രാജ് തുടങ്ങിയവരാണ് പരാതിയുമായി രംഗത്ത് വന്നത് .ഡിസംബർ 22 നു ഉച്ചക്കാണ് ഒഴിപ്പിക്കൽ നടപടിക്കായി പൊങ്ങിൽ വസന്തയും ,കോടതി ജീവനക്കാരും ,പോലീസും 70 ശതമാനം പൊള്ളലേറ്റ രാജന്റെ വീട്ടിൽ എത്തുന്നത് .ചോറ് ഉണ്ടുകൊണ്ടിരുന്ന കുടുംബത്തോട്  വീട് വീട്ടിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടെന്നും .ഗത്യന്തരമില്ലാതെ പെട്രോൾ ശരീരത്തൊഴിച്ചു എങ്ങിനെയെങ്കിലും കോടതി ഒഴിപ്പിക്കൽനടപടി നിർത്തിവക്കുകയുമായിരുന്നു ലക്‌ഷ്യം .എന്നാൽ കോടതി ജീവനക്കാരുടെ കൂടെ വന്ന പോലീസ് ഉദ്യോഗസ്ഥൻ രാജന്റെ കയ്യിലിരുന്ന സിഗരെറ്റ് ലൈറ്റർ കൈകൊണ്ടു തട്ടി തെറിപ്പിച്ചു തീ പടർത്തിയെന്നാണ്  പരാതിയിൽപറയുന്നു .അനിൽകുമാർഎന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെ മോശമായി പെരുമാറിയതായും  പരാതിയിൽ പറയുന്നു   .പോലീസ് ഉദ്യോഗസ്ഥൻഅങ്ങനെ ചെയ്തില്ലായിരുന്നു വെങ്കിൽ തീ പടരി ല്ലായിരുന്നു എന്ന് അവശനിലയിൽ 70 ശതമാനം പൊള്ളലേറ്റു മെഡിക്കൽ കോളേജിൽ കഴിയുന്ന രാജനും പറയുന്നു .ഈ വിഷയങ്ങൾ അടങ്ങിയ രാജന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട് . എന്നാൽ നെയ്യാറ്റിന്കര പോലീസ്  തീ കത്താതിരിക്കാൻ ശ്രമിക്കുകയും  ഇതിൽ നിന്ന് രാജനെയും കുടുംബത്തെയും  രക്ഷിക്കാനാണ് ശ്രമിച്ചതെന്ന്  നെയ്യാറ്റിന്കര പോലീസ്