നവവധു ഷോക്കേറ്റു മരിച്ച സംഭവം ;നവവരന്‍ കസ്റ്റഡിയില്‍.

നവവധു ഷോക്കേറ്റു മരിച്ച സംഭവം ;നവവരന്‍ കസ്റ്റഡിയില്‍. നെയ്യാറ്റിന്കര ;നെയ്യാറ്റിന്കര,നിലമാംമൂട് ത്രേസ്യാപുരത്ത് ശാഖാ നിവാസില്‍ ശാഖ കുമാരി  (52) ണ് വീടിനുള്ളില്‍ ഷോക്കേറ്റു മരിച്ചത്.വരന്‍ അരുണ്‍ (28) പോലീസ് കസ്റ്റഡിയില്‍ .ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനമായിരുന്നു വിവാഹം.ദീര്‍ഘകാലമായി കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടില്‍ അവിവാഹിതയായി താമസിക്കവേ അപ്രതീക്ഷികമായി തന്നെക്കാള്‍ ഏറെ പ്രായം കുറവുള്ള നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശിയായ അരുണിനെ വിവാഹം ചെയ്യുകയായിരുന്നു ശാഖാകുമാരി. പ്രണയ വിവാഹമാണിതെന്നു സമീപവാസികള്‍ പറഞ്ഞു. ഇടവകപ്പള്ളിയില്‍ വച്ച് ആചാരപ്രകാരം തന്നെയായിരുന്നു വിവാഹം. ബ്യൂട്ടിഷ്യനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപെട്ട് വീടിനുള്ളിലും പുറത്തും സീരിയല്‍ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ക്രിസ്മസിന്റെ തൊട്ടടുത്ത നാളായ ശനിയാഴ്ച രാവിലെ ഷോക്കേറ്റു അബോധാവസ്ഥയിലായെന്നു പറഞ്ഞ് ശാഖയെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയും  അസ്വാഭാക മരണമായി റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു..സംഭവമറിഞ്ഞ് വിടും പരിസരവും നിരീക്ഷിച്ച നാട്ടുകാര്‍ പോലീസിനോട് സം ശയം പറയുകയും ചെയ്തു. ക്രിസ്മസ് അലങ്കാരത്തിനായി തയാറാക്കിയ വയറില്‍ നിന്ന് ഷോക്കേറ്റെന്ന അരുണിന്റെ വാക്കുക്കള്‍ പോലീസും മുഖവിലക്കെടുത്തില്ല .തുടര്‍ന്ന്  പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.