ഭൂരിപക്ഷമില്ലാതെ നെയ്യാറ്റിന്കര എൽഡിഎഫും,യൂഡീഎഫും അങ്കലാപ്പിൽ വന്മരങ്ങൽകടപുഴകി വീണു;................... നെയ്യാറ്റിൻകര;നെയ്യാറ്റിൻകരയിൽ ഭരണം ആർക്കും കയ്യാളാനാകില്ല .എൽഡി എഫും ,യൂഡീഎഫും അങ്കലാപ്പിൽ.ആകെയുള്ള 44 വാർഡുകളിൽ എൽഡി എഫിന് 18 ഉം യൂഡീഎഫിന് 17 ഉം എൻഡിഎ ക്ക് 9 തും സീറ്റുകൾ ലഭിച്ചിട്ടുണ്ട്.ഭരിക്കാൻ ഒരു കക്ഷിക്ക് 23 അംഗങ്ങളെങ്കിലും വേണം ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ഇരു മുന്നണികളും അങ്കലാപ്പിലാണ്.2015 ഇൽ എൽഡിഎഫിന് ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രരായി ജയിച്ചുവന്ന കോൺഗ്രസ് സ്വതന്ത്രരെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് പോയത് .ഇക്കുറി സ്വതത്രരാരും വിജയിച്ചു വന്നില്ല . ഇപ്പോഴത്തെ തിരെഞ്ഞെടുപ്പിൽ ബിജെപി നിലമെച്ചപ്പെടുത്തി .കഴിഞ്ഞതവണത്തെ 5 എന്നത് 9 ആയി ഉയർത്തി എൽഡിഎഫ് നേതാക്കളായ ,കേശവൻ കുട്ടി,ഗോപാലകൃഷ്ണൻ ,തുടങ്ങിയവർ തോൽവി ഏറ്റ് വാങ്ങി.കോൺഗ്രസിലെ മുൻ ചൈമാണ് എസ എസ് എസ് ജയകുമാർ പരാജയപ്പെട്ടു,കോൺഗ്രസ് നേതാവ് സോളമൻ അലക്സ് ൻറെ ഭാര്യ ലളിത പരാജയപ്പെട്ടു.ഭരണം കയ്യാളാൻ ചാക്കിട്ടു പിടുത്തവുമായി രണ്ടു പ്രമുഖ മുന്നണികളും രംഗത്തുണ്ട് .