നെയ്യാറ്റിന്‍കര > മുന്‍ നെയ്യാറ്റിൻകര എംഎല്‍എ അഡ്വ. എസ് ആർ തങ്കരാജ് അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. സംസ്കാരം നാളെ പകല്‍ നാല് മണിയ്ക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പില്‍. മൃതദേഹം ചൊവ്വാഴ്ച പകല്‍ മുന്ന് മണിയ്ക്ക് ആലുംമൂടിലെ സുഗതഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്നാകും കാഞ്ഞിരുംകുളത്തേക്ക് കൊണ്ടുപോകുക. നെയ്യാറ്റിന്‍കരയെ പ്രതിനിധീകരിച്ച് 1982 മുതല്‍ തുടരെ രണ്ട് പ്രാവശ്യം എംഎല്‍എയായിരുന്നു. ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ നിർവ്വാഹക സമിതിയംഗം നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, നെയ്യാറ്റിന്‍കര താലൂക്ക് അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ സുഗത. മക്കള്‍ : അഡ്വ. ആര്‍ ടി പ്രദീപ്, ടി എസ് സിന്ധു. മരുമക്കള്‍ എം അജിത്കുമാര്‍(കുവൈറ്റ്), വിഥു കെ വിക്ടര്‍.