കെഎസ്ആർടിസി ബസുകളിലെ റിസർവേഷൻ സീറ്റുകൾ ‘ചുവക്കുന്നു കെഎസ്ആർടിസി ബസുകളിലെ റിസർവേഷൻ സീറ്റുകൾ ‘ചുവക്കുന്നു’. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള റിസർവേഷൻ സീറ്റുകളുടെ ഫ്രെയിം, ഹാൻഡിൽ ബാർ, ബാക്ക് റെസ്റ്റ് എന്നിവയ്ക്കു ചുവപ്പു നിറം നൽകണമെന്ന് കെഎസ്ആർടിസി മെയിന്റനൻസ് ആൻഡ് വർക്ക് ഡയറക്ടർ നിർദേശം നൽകി. റിസർവേഷൻ സീറ്റാണോ അല്ലയോ എന്നതിനെച്ചൊല്ലി കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. അടുത്തയാഴ്ചയോടെ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.