തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് തുടങ്ങി തിരുവനന്തപുരം;കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഐഎൻടി.യൂസി.സി.ഐടി.യൂ,എഐടി.യൂസി തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് തുടങ്ങി. തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര–സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കില്‍നിന്നും ഒഴിവാക്കി. കേരളത്തിലും സമരം ശക്തമാണ്. വാഹനങ്ങൾ നന്നേ കുറവാണ്. കടകളും അടഞ്ഞുകിടക്കുന്നു.ഒരുവിഭാഗം വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് പറഞ്ഞങ്കിലും അതുണ്ടായില്ല