ബിജുവിൻറെ മരണത്തിൽ ദുരൂഹത;ക്രൈം ബ്രാഞ്ച് റീ പോസ്റ്റ് മാർട്ടം കുഴിമാടത്തിൽ നെയ്യാറ്റിൻകര ;ബിജുവിൻറെ മരണത്തിൽ ദുരൂഹതമാറ്റാൻ ക്രൈം ബ്രാഞ്ച് റീ പോസ്റ്റ് മാർട്ടം നെയ്യാറ്റിൻകരയിലെ കുഴിമാടത്തിൽ. തിരുവനന്തപുരം ,മണക്കാട്, കമലേശ്വരത്തു ബാബുവിൻറെ മകൻ ബിജുവിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ചു നൽകിയ പരാതിയിൽ ഇന്നലെ ക്രൈം ബ്രാഞ്ച് നെയ്യാറ്റിൻകര രാമപുരത്തുള്ള കുഴിമാടത്തിൽ നിന്ന് മൃത ദേഹം പുറത്തെടുത്തു പരിശോധിക്കാനെത്തി . 23/05/2018 നാണ് ദുരൂഹ ബിജു സാഹചര്യത്തിൽ മരണപ്പെട്ടത്.തൊടുപുഴ,കരിമണ്ണൂർ,ഇ ലിക്കുഴി,കല്ലൂർ വീട്ടിലായിരുന്നു ബിജുവും,ഭാര്യഅഞ്ചനയും താമസം. മാസങ്ങൾ ക്കു ശേഷം അഞ്ചനാ ദിനേശ് കാമുകൻ അരുൺ ആനന്ദിനൊപ്പം പോകുകയായിരുന്നു.രണ്ടു കുട്ടികളെ കൂടെ കൊണ്ട് പോകുകയും ചെയ്‌തു.ഇവരെ തൊടുപുഴയിൽ ഒരു സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി.ഇതിനിടയിലാണ് മൂത്തമകൻ ആര്യൻ ബിജു 7 വയസ്സിനെ അഞ്ചനാ ദിനേശിന്റെ കാമുകൻ അരുൺ ആനന്ദ് തലക്കടിച്ചു കൊലപ്പെടുത്തിയിരുന്നു .ഇത് കേര ളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു.തുടർന്ന് അഞ്ചനാ ദിനേഷിനെയും, കാമുകൻ അരുൺ ആനന്ദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജുവിൻറെ മരണം ഹാർട്ട് അറ്റാക്ക് എന്നായിരുന്നു ബിജുവിന്റെ വീട്ടുകാരെ തൊടുപുഴ, ,കരിമണ്ണൂർ പോലീസ് അറിയിച്ചത്.ഇളയകുട്ടിയുടെ മൊഴിയാണ് ബിജുവിൻറെ മരണം കൊലപാതകമാണെന്ന് സൂചന ലഭിക്കുന്നത് .ബിജു മരിച്ച ദിവസം ബിജുവിന്റെ ഭാര്യ അഞ്ചനാ ദിനേശ് കുടിക്കാൻ പാൽ കൊടുത്തതായി ഇളയ കുട്ടി പറയുന്നു .തുടർന്ന് അവശനിലയിലായ ബിജുവിനെ ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടതെന്നു ബിജുവിൻറെ അച്ഛൻ ബാബു പറയുന്നു .തൊടുപുഴ,കരിമണ്ണൂർ പോലീസിൽ അഞ്ചനാ ദിനേശിനും കാമുകൻ അരുൺ ആനന്ദി നും ഉള്ള സ്വാധീനം ഇതോടെ പുറത്തു വന്നതായി ബന്ധുക്കൾ പറയുന്നു.നെയ്യാറ്റിൻകര യിലെ മാധ്യമ സംഘത്തെ ക്രൈം ബ്രാഞ്ച് റീ പോസ്റ്റ് മ്ർടെം ത്തിനു വന്ന സമയത്തു മാറ്റി നിർത്തിയതും ബന്ധുക്കളിൽ സംശയം ഉളവാക്കിയിട്ടുണ്ട് . അനേഷണചുമതല ക്രൈംബ്രാഞ്ച് സി.ഐ യൂനസ്സ് ൻറെ നേതൃത്ത്വത്തിലാണ് .നെയ്യാറ്റിൻകര ഡി വൈ എസ്‌പി .അനിൽകുമാർ,നെയ്യാറ്റിൻകര തഹസിൽദാർ വിജയൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക്കൽ ഓഫീസർ Dr ശശികല ,നെയ്യാറ്റിൻകര സി.ഐ .ശ്രീകുമരൻ നായർ,സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ മാരായ .അയ്യപ്പൻനായർ ,പദ്‌മകുമാർ തുടങ്ങിയവർ പങ്കെടുത്തു . തൊടുപുഴ,കരിമണ്ണൂർ പോലീസ് പോസ്റ്റുമാർ ടം റിപ്പോർട്ടു ബിജുവിന്റെ ബന്ധുക്കൾആവശ്യ പ്പെട്ടെങ്കിലും നൽകിയിരുന്നില്ല.ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മുഘ്യ മന്ദ്രിക്കും പരാതിനല്കിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് ബിജുവിന്റെ അച്ഛൻ ബാബു കോടതി മുഖന്ദിരം നീതി തേടുകയായിരുന്നു . തുടർന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൾ ക്രൈംബ്രാഞ്ച് ബ്രാഞ്ച്ന് കേസ്സ് കൈമാറുകയായിരുന്നു .ഇന്നലെ ക്രൈം ബ്രാഞ്ച് സംഗം നെയ്യാറ്റിൻകരയിലെ ഊരൂട്ടു കലയിലെ വീട്ടിലെത്തി കുഴിമാടം തുറന്ന് പരിശോധന തുടങ്ങി.ശേഷം പഴകിയ മൃദദേഹം നിക്ഷേപിച്ചു സംഗം മടങ്ങി .മരണത്തിലെ ദുരൂഹത ഇതോടെ പുറത്തു വരുമെന്ന് മരണപ്പെട്ട ബിജുവിൻറെ അച്ഛൻ ബാബു മാധ്യമങ്ങളോട് പറഞ്ഞു