വയോധികനെ കരണത്തടിച്ച പ്രബേഷൻ എസ്ഐ എം.ഷെജീമിനു എട്ടിൻറെ പണി കൊല്ലം;ചടയമംഗലം പോലീസ് സ്റ്റേഷൻ പരുധിയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു പിഴയടയ്ക്കാൻ പണം ഇല്ലെന്നു പറഞ്ഞയാളെ പ്രബേഷൻ എസ്ഐ കരണത്തടിച്ചു , വലിച്ചിഴച്ചു ജീപ്പിനുള്ളിലിട്ടു വീണ്ടും മർദിക്കുകയും ചെയ്തുവത്രെ.സംഭവങ്ങളുടെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായതോടെ എസ്ഐ ക്കു പണിയും കിട്ടി . ബൈക്കിന്റെ പിൻസീറ്റിലിരുന്നു യാത്ര ചെയ്ത മഞ്ഞപ്പാറ പത്മവിലാസത്തിൽ വി. രാമാനന്ദൻ നായർ(69)ക്കാണു മർദനമേറ്റത്. ചടയമംഗലം പ്രബേഷൻ എസ്ഐ: എം.ഷെജീമിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഷെജീമിനെ കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനിലേക്കു മാറ്റി. മഞ്ഞപ്പാറ അശ്വതി വിലാസത്തിൽ അജിമോന്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുകയായിരുന്നു രാമാനന്ദൻ നായർ. ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ ഇരുവരും 500 രൂപ വീതം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. പണം ഇല്ലെന്നു പറഞ്ഞതോടെ രാമാനന്ദൻ നായരും ഷെജീമും തമ്മിൽ വാക്കേറ്റമായി. ജീപ്പിൽ കയറാൻ പറഞ്ഞിട്ടും രാമാനന്ദൻ നായർ തയാറായില്ല. തുടർന്നു മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. പിന്നീട് കരണത്തടിച്ച ശേഷം സിവിൽ പൊലീസ് ഓഫിസറുടെ സഹായത്തോടെ പിടിച്ചു വലിച്ചു ജീപ്പിലേക്കിട്ടു മർദിച്ചെന്നാണു പരാതി. ആശുപത്രിയിലാക്കണമെന്നു കരഞ്ഞു പറഞ്ഞപ്പോൾ ജീപ്പിൽ നിന്ന് ഇറക്കിവിട്ടെന്നും രാമാനന്ദൻ നായർ പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന അജിമോനെ പിന്നീടു ജാമ്യത്തിൽ വിട്ടു. ബലപ്രയോഗത്തിനു മുതിർന്ന രാമാനന്ദൻ നായരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് എം.ഷെജിം പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയെന്നു റൂറൽ എസ്പി ഹരിശങ്കർ