പ്രമുഖ മാധ്യമപ്രപര്‍ത്തകന്‍ നിര്യാതനായി

പ്രമുഖ മാധ്യമപ്രപര്‍ത്തകന്‍ നിര്യാതനായി ---------------തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രപര്‍ത്തകന്‍ നിര്യാതനായി. ജനയുഗം ദിനപത്രം സബ് എഡിറ്റര്‍ കെ ആര്‍ ഹരി(48) ണ്‌ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 12 നായിരുന്നു അന്ത്യം.ഭാര്യ അഞ്ജന എസ്‌ഇആര്‍ടിയിലെ റിസര്‍ച്ച്‌ ഓഫീസറാണ്. മകള്‍ നിരഞ്ജന. വിദ്യാര്‍ത്ഥിയാണ്. കേരള കൗമുദി, മെട്രോ വാര്‍ത്ത, തേജസ് എന്നീ സ്ഥാപനങ്ങളില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര വിശ്വഭാരതി കോളേജില്‍ അധ്യാപകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം ഉച്ചയ്ക്ക് ജനയുഗം ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മാരായിമുട്ടത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടു പോകും. സംസ്കാരം പിന്നീട് .