റേഷൻ വിതരണം അവതാളത്തിൽ കേരളാ റീടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ...................................................................................................................................................... തിരുവനതപുരം ;വരും ദിവസങ്ങളിൽ റേഷൻ വിതരണം അവതാളത്തിൽ ആകുമെന്ന് കേരളാ റീടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.ഇപ്പോഴത്തെ അവസ്ഥയിൽ തുടർന്നാൽ പൂർണമായുംവിതരണം നിലക്കുന്ന അവസ്ഥയാണ് .ഈപോസ് മെഷ്യനുകളുടെ പ്രവർത്തനം ഏതാണ്ട് നിലച്ച നിലയിലുമാണ്.പല റേഷൻ കടകളിലും നെറ്റ് കണക്ഷൻ ലഭ്യമല്.ല ഇത് മൊബൈൽ ടവറുകളുടെ സിഗ്‌നലിന്റെ ലഭ്യതക്കുറവും .സ്പീഡ് കുറവും ,കേരളം സംസ്ഥാന പൊതു വിതരണ വകുപ്പിന്റെ സോഫ്‌റ്റെവെയറിലെ അപാകതകളും കാരണമാകുന്നു.ഇത് പരിഹരിക്കാൻ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല .താലൂക് സപ്ലൈ ഓഫീസിലും ജില്ലാ ഓഫീസിലും പരാതി പറഞ്ഞെങ്കിലും നടപടി വൈകുന്നു.ഓണക്കാലവും സൗജന്യ കിറ്റ് വിതരണവും തൊട്ടടുത്ത് നിൽക്കെയാണ് ഈപോസ് മെഷ്യനുകളുടെ പണിമുടക്ക്. അടിയന്തിരമായി ഇവ പരിഹരിച്ചു നടപടിയുണ്ടാകണമെന്നു കേരളാ റീടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻആവശ്യ പെടുന്നു .ഇത് സാധ്യ മല്ലങ്കിൽ മാന്വൽ ആയി റേഷൻ വിതരണം നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ഭാരവാഹികളായ ജില്ലാ പ്രെസിഡെന്റ് തലയിൽ മധുവും ,താലൂക് പ്രെസിഡെന്റ് തിരുപുറം ശ്രീകുമാറും ജെനെറൽ സെക്രെട്ടറി മംഗലത്തുകോണം ശ്രീകുമാറും പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു