രേഖകളില്ലാതെ കടത്തിയ മുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി
- 15/11/2017

നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ ബസില്‍ കടത്തിയ 780 ഗ്രാം സ്വര്‍ണം പിടികൂടി. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശി താരാചന്ദ്രനാണ് സ്വര്‍ണവുമായി പിടിയിലായത്. ഇന്നലെ വൈകിട്ട് 3 മണിയോടുകൂടിയായിരുന്നു സംഭവം. ചെക്ക് പോസ്റ്റ് സി.ഐ സുഭാഷ്ചന്ദ്രന്‍റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ , പ്രിവന്‍റീവ് ഓഫീസര്‍മാരായ വേണുനായര്‍ , ബിനുതാജുദ്ദീന്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് , ജിനേഷ് , ജി നേഷ് സുര്‍ജിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഫോട്ടോ: അമരവിള ചെക്ക് പോസ്റ്റില്‍ ഇന്നലെ 780 ഗ്രാം സ്വര്‍ണവുമായി പിടിയിലായ രാജസ്ഥാന്‍ സ്വദേശി താരാചന്ദ്രന്‍.