കര്‍ഷകര്‍ഷകരെ സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം
- 07/11/2017

ചെറുപുഴ: കര്‍ഷകര്‍ഷകരെ സഹായിക്കുന്ന പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ജൈവ കൃഷിരീതികള്‍ നാടിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചു ക്രമേണ വളര്‍ത്തിയെടുക്കണമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍. പെരിങ്ങോത്ത് തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ അഗ്രോ പ്രോസസിംഗ് കോപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വ്യവസായത്തില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്കാരമാണ് നമ്മുടെ ലക്ഷ്യമെന്നും കര്‍ഷകന്റെ താല്പര്യങ്ങള്ക്കു മുന്‍തൂക്കം കൊടുക്കുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. തേജസ്വിനി ചെയര്മാന് സണ്ണി ജോര്‍ജ് ഇളംതുരുത്തിയില്‍ പദ്ധതി വിശദീകരിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്. സുന്ദര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിസിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ്, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ബി.എന്‍.എസ്. മൂര്‍ത്തി, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ, നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്മാന് പി. മോഹനന്, നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ പി.ആര്. മുരളീധരന്, മുഖ്യ നാളികേര വികസന ഓഫീസര്‍ സരദിന്ദു ദാസ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.എസ്. നാഗേഷ്, കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി, കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഓമന കുരുകുരുത്താന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുറാണി ജോര്‍ജ്, പി. ഉഷ, എം. കുഞ്ഞിരാമന്, കെ. സത്യഭാമ തുടങ്ങിയവർ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു സുസ്ഥിര കൃഷിയിട ഗവേഷണ പദ്ധതി എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ഡോ. ജയരാജ് ക്ലാസ് നയിച്ചു.