വീഡിയോ കാണാം :വാഗ്ദാന ലംഘനത്തിനെതിരെ ബി.ജെ.പിയുടെ മാർച്ചും ധർണ്ണയും
- 20/11/2017

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ വാഗ്ദാന ലംഘനത്തിനെതിരെ ബി.ജെ.പി നഗരസഭ കവാടത്തിനു മുന്നില്‍ ധര്‍ണ നടത്തി. നഗരസഭ ഭരണം എല്‍.ഡി.എഫ് മുന്നണി തുടങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകു മ്പോള്‍ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലന്ന് ധര്‍ണ സമരത്തിന് അധ്യക്ഷത വഹിച്ച ബി.ജെ.പി നഗരസഭ പാര്‍ലമെന്‍ററി ലീഡര്‍ ഷിബുരാജ് കൃഷ്ണ പറഞ്ഞു. കൗണ്‍സിലര്‍ ഹരികുമാര്‍ സ്വഗതം പറഞ്ഞ ധര്‍ണ സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി വാഗ്ദാന ലംഘനം നടത്തുന്നതിന്‍റെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയും തുടരുന്നത്. അഴിമതിയും സ്വജനപക്ഷപാദവും മുഖമുദ്രയാക്കിയവരാണ് ഇവര്‍. സ്വജനപക്ഷപാദത്തിന്‍റെ പേരില്‍ ഒരു മന്ത്രി രാജി വച്ചു. അഴിമതി നടത്തിയ മന്ത്രി പരസ്യമായി പൊതു വേദിയില്‍ ജനങ്ങളെ വെല്ലുവിളിയ്ക്കുന്നു. പൊതുമുതല്‍ കൈവശപ്പെടുത്തിയ തോമസ് ചാണ്ടിയുടെ ഏറാന്‍ മൂളികളായി എല്‍.ഡി.എഫ് മാറികഴിഞ്ഞതായും ഇതു തന്നെയാണ് യു.ഡി.എഫും തുടരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.ടി.രമേഷ് കുറ്റപ്പെടുത്തി. കേന്ദ്രത്തിന്‍റെ പല പദ്ധതികളും നഗരസഭ നടപ്പിലാക്കാതെ ഫണ്ടു മുഴുവന്‍ ദുര്‍വിനിയോഗം നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ.സുരേഷ് ആരോപിച്ചു. നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്‍റ് സുരേഷ് തമ്പി , അതിയന്നൂര്‍ ശ്രീകുമാര്‍ , അഡ്വ.സ്വപ്നജിത്ത് , മഞ്ചത്തല സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പെരുമ്പഴുതൂര്‍ , ആറാലുംമൂട് , അമരവിള ഭാഗങ്ങളില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനമായി ബസ്സ്റ്റാന്‍റ് ജങ്ഷനില്‍ എത്തിയ ശേഷം അവിടെ നിന്നും പ്രതീകാത്മകമായി ശവമഞ്ചവും ചുമന്നു കൊണ്ടാണ് നഗരസഭ കവാടത്തിലേയ്ക്ക് ധര്‍ണ നടത്താന്‍ എത്തിച്ചേര്‍ന്നത്.