ലഹരി കടത്തിനെതിരെ നിലകൊള്ളുന്ന എക്സ് ഐസ് നു നാട്ടുകാരുടെ ആദരവ്
- 23/10/2017
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ എക്സൈസ് ജീവനക്കാരുടെ ശക്തമായ വാഹന പരിശോധനയുടെയും അശ്രാന്ത പരിശ്രമത്തിന്‍റെയും ഫലമായി 2017-ല്‍ ഇതുവരെ 24 കാഞ്ചവ് കേസുകള്‍ പിടികൂടുകയും 26 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 65 കിലോ കഞ്ചാവും 10.8 ഗ്രാം നൈട്രോസള്‍ഫാന്‍ , 92 ,800 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഈ കാലയളവില്‍ പിടി ച്ചെടുത്തു. യുവ തലമുറകളുടെ ആരോഗ്യത്തെയും ബുദ്ധിയേയും സംസ്കാരത്തെയും ഹനിക്കുന്ന ഇത്തരം ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിന് ഫലപ്രദവും ശക്തവുമായ പ്രവര്‍ത്തനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ക്കു വേണ്ടി ചെക്ക്പോസ്റ്റിലെ എക്സൈസ് സി.ഐ. വി.സുഭാഷിനെ വാര്‍ഡ് കൗണ്‍സിലര്‍ എം.ഷിബുരാജ്കൃഷ്ണയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.