ഉണങ്ങിയ ആല്‍മരം വീണാൽ പഴയ താലൂക്കാഫീസ് തകരും ദുരന്തം പതിയിരിക്കുന്നു
- 08/10/2017

നെയ്യാറ്റിന്‍കര: പഴയ പൊലീസ് സ്റ്റേഷന് സമീപം ഉണങ്ങിയ ആല്‍മരം അപകടാവസ്ഥയില്‍. പൂര്‍ണ വളര്‍ച്ചയിലായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ആലിന്‍റെ നില. എന്നാല്‍ ഇപ്പോള്‍ മരം കരിഞ്ഞുണങ്ങി ഏത് സമയത്തും നിലം പൊത്താം എന്ന അവസ്ഥയിലാണ്. ഇടി-മിന്നലേറ്റതോ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമോ ആകാം ആല്‍മരം ഉണങ്ങാന്‍ കാരണം. ഇപ്പോള്‍ ഉയരത്തില്‍ നില്‍ക്കുന്ന ആലി ന്‍റെ എല്ലാ ശിഖരങ്ങളും ഉണങ്ങിയ നിലയിലാണ്. എന്നാല്‍ പെട്ടന്നു നോക്കിയാല്‍ ഉണങ്ങിയതായി തോന്നില്ല.ആലിന് താഴെ ഒരു ശ്രീകൃഷ്ണന്റെ പ്രതിമ ഉണ്ട് .ജാതിയോ മതമോ നോക്കാതെ പോലീസ് ഉദ്യോഗസ്ഥർ ഇവിടെ വിളക്ക് വയ്ക്കാറുണ്ടായിരുന്നു .പോലിസ് അസോസിയേഷൻ ന്റെ നേതാവ് ഇത് എതിർത്തിരുന്നു ഇപ്പോൾ ഇയാൾ പെൻഷൻ പറ്റി പോയി പോയ പോക്കിൽ അല്മരവും ഉണക്കിയിട്ടാണ് പോയതെന്ന് പോലീസ് സേനയിലെ ഒരു വിഭാഗം പറയുന്നത് .എന്തായാലും ആല് ഉണങ്ങി ക്കഴിഞ്ഞു . ഇപ്പോൾ വളളിപ്പടര്‍പ്പുകള്‍ പടര്‍ന്നു കയറി ഉണങ്ങിയ മരം പച്ചമരമായി ആ രോഗ്യാവസ്ഥയിലാണെന്ന് തോന്നും. കാറ്റിലും മഴയിലും ഏതു സമയത്തും നിലം പൊത്താന്‍ കണക്കിനാണ് അതിന്‍റെ നില്‍പ്പ്. മരം വീണാല്‍ പഴയ പൊലീസ് സ്റ്റേഷന്‍ നിന്ന കെട്ടിടമടക്കം പഴയ താലൂക്ക് ഓഫീസ് മന്ദിരവും തകര്‍ന്ന് വീഴും. നൂറ് കണക്കിന് ആള്‍ക്കാര്‍ ഈ ഉണങ്ങിയ ആല്‍മരത്തിന് ചുവട്ടിലൂ ടെയാണ് പുതിയ താലൂക്ക് ഓഫീസിലേയ്ക്ക് കടന്ന് പോകുന്നത്. അടിയന്തിരമായി ആല്‍മരം മുറിച്ച് മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തം പതിയിരിക്കുന്നുയെന്നത് അധികൃതര്‍ മറക്കരുത്.