നടൻ ദിലീപിനു ജാമ്യം
- 04/10/2017

ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ഓടെയാണു ദിലീപിനു ജാമ്യം അനുവദിച്ചുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കേസന്വേഷണത്തിന്റെയും തെളിവുശേഖരണത്തിന്റെയും നിർണായകഘട്ടം പൂർത്തിയായെന്നും മുൻപു രണ്ടുതവണ നൽകിയ ജാമ്യഹർജി തള്ളിയ സാഹചര്യത്തിനു മാറ്റമുണ്ടെന്നും നിരീക്ഷിച്ചാണു സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഗൗരവതരമായ സംഭവത്തിന്റെ ആസൂത്രകൻ ദിലീപാണെന്ന പ്രോസിക്യൂഷന്റെ ആരോപണം ഗൗരവമുള്ളതാണെങ്കിലും കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികളെപ്പോലെ ലൈംഗിക അതിക്രമത്തിൽ ദിലീപ് നേരിട്ടു പങ്കാളിയല്ലെന്നു വ്യക്തമാണെന്നു കോടതി വിലയിരുത്തി. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഫെബ്രുവരി 17നാണു നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയത്. ഇതു സംബന്ധിച്ച ഗൂഢാലോചനയുടെ ആസൂത്രകൻ ദിലീപാണെന്നും ഒന്നരക്കോടി രൂപ അതിക്രമത്തിനായി സുനിക്കു ദിലീപ് വാഗ്ദാനം ചെയ്തെന്നും 10,000 രൂപ അഡ്വാൻസ് നൽകിയെന്നും പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നു. നേരത്തേ രണ്ടു തവണ ഹൈക്കോടതി ജാമ്യഹർജി പരിഗണിച്ചപ്പോഴും ദിലീപിനെ സംശയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചിരുന്നെന്നും അന്വേഷണം നിർണായക ഘട്ടത്തിലായതിനാലാണു രണ്ടുതവണയും ജാമ്യം നിഷേധിച്ചതെന്നും സിംഗിൾ ബെഞ്ച്