മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കും ചെന്നിത്തല
- 04/10/2017

മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കുംചെന്നിത്തല കേരളത്തെ വർഗീയവത്കരിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നടത്തുന്ന നീക്കം വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു കേരളമാണെന്ന് അമിത്ഷാ മനസിലാക്കണം. വർഗീയ ധ്രുവീകരണത്തിനും അക്രമത്തിനു പ്രേരണ നൽകാനുമാണ് ശ്രമിക്കുന്നതെങ്കിൽ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കും. സിപിഎം-ബിജെപി കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാൽ കേരളത്തിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചാലക്കുടിയിലെ ഭൂമിയിടപാട് ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. കേസന്വേഷണത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. തനിക്കു ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാജീവ് പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് സംരക്ഷണം നല്കാൻ എസ്പി ഉൾപ്പടെ തയാറായില്ല. സംഭവത്തിൽ എറണാകുളം റൂറൽ എസ്പിക്കും അഭിഭാഷകനുമുള്ള പങ്ക് അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.