കേന്ദ്രമന്ത്രിമാർ കേരളത്തിലൂടെ നടക്കുന്നത് നല്ലതാണ്. പ്രകൃതിഭംഗി ആസ്വദിക്കാം കോടിയേരി
- 04/10/2017

തിരുവനന്തപുരം: ആട് ഇല കടിക്കുന്നതു പോലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ യാത്ര നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. ഒരു സ്ഥലത്ത് നിന്ന് ഇല കടിച്ച ശേഷം മറ്റൊരിടത്തു പോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതി. അതുപോലെയാണ് പയ്യന്നൂരിൽ നിന്ന് പിലാത്തറ വരെ നടന്നിട്ട് അടുത്ത ദിവസം വിശ്രമം. തൊട്ടടുത്ത ദിവസം യാത്ര തുടങ്ങുന്നതു മമ്പറത്തു നിന്ന്. അവിടെ നിന്നു പിണറായി വഴി തലശേരിയിലേക്കു നടക്കും. രണ്ടു ദിവസം വിശ്രമിച്ചിട്ട് അടുത്തതു പാനൂരിൽ നിന്നു കൂത്തുപറമ്പിലേക്ക് നടക്കും. ജാഥകളുടെ ചരിത്രത്തിൽ ആരും കേട്ടിട്ടില്ലാത്തതാണിത്. അതെങ്കിലുമൊന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. അമിത്ഷായെ ഇങ്ങനെ പരിഹാസ്യനാക്കരുത്. കേന്ദ്രമന്ത്രിമാർ കേരളത്തിലൂടെ നടക്കുന്നത് നല്ലതാണ്. പ്രകൃതിഭംഗി ആസ്വദിക്കാം. ജാഥയ്ക്കിടയിൽ മൂത്രമൊഴിക്കാൻ തോന്നിയാൽ ഏതു വീട്ടിൽ കയറിയും മൂത്രമൊഴിക്കാം. ഇവിടെ എല്ലാ വീട്ടിലും കക്കൂസ് ഉള്ളതാണ്. കക്കൂസുണ്ടാക്കാൻ പെട്രോളിനും ഡീസലിനും വില കൂട്ടിയെന്ന് പറയുന്നവർ അതു കണക്കിലെടുത്തെങ്കിലും വില കൂട്ടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ ശ്രമിക്കണം. വരമ്പത്തെ പണിക്കു വരമ്പത്തു കൂലി കൊടുക്കുമെന്നു സി.കെ. പത്മനാഭൻ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, അനാവശ്യമായി ആരോടും തങ്ങൾ കൂലി വാങ്ങാറില്ലെന്നായിരുന്നു മറുപടി. ചെയ്ത ജോലിക്കു കൂലി വാങ്ങാറുള്ളൂ. നോക്കുകൂലി വാങ്ങുന്നത് ബിജെപിക്കാരാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിഡിജെഎസുമായി ഇടതുമുന്നണിക്ക് ഒരു തരത്തിലുള്ള കൂട്ടുകെട്ടും സാധ്യമല്ലെന്നു കോടിയേരി ബാലകൃഷ്ണൻ