വീഡിയോ കാണാം ;നിർമൽ കൃഷ്ണ തട്ടിപ്പ് ;ബിനാമി വസ്തുക്കൾ ;ക്രിയാത്മഹമായി പിടിച്ചെടുത്തു;ബിജെപി രംഗത്ത്
- 02/10/2017

നിർമൽ കൃഷ്ണ തട്ടിപ്പ് ;ബിനാമി വസ്തുക്കൾ ക്രിയാത്മഹമായി പിടിച്ചെടുത്തു നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് : നിർമലന്റെ ബെനാമി വസ്തുക്കൾ ആക്ഷൻ കൗൺസിൽ പിടിച്ചെടുത്തു പാറശാല: കോടികളുമായി മുങ്ങിയ നിർമൽ കൃഷ്ണ ബാങ്കുടമ നിർമലന്റെ ബെനാമി വസ്തുക്കൾ പിടിച്ചെടുത്തു ആക്ഷൻ കൗൺസിൽ സമരം ശക്തമാക്കി. നിർമലന്റെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി മത്തൻ പാലക്കുസമീപം പ്രവർത്തിച്ചു വന്ന ഹോളോബ്ളോക്ക് കമ്പനിയും അതിലുള്ള വാഹനങ്ങളും നിക്ഷേപകർ ക്രിയാത്മഹമായി പിടിച്ചെടുക്കുകയും പുതിയ താഴിട്ട് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. പാറശാലയിൽ ബെനാമി പേരിൽ പ്രവർത്തിക്കുന്ന കല്യാണ മണ്ഡപത്തിന്റെ പാർക്കിംഗ് ഏരിയ ഇന്നലെ പിടിച്ചെടുക്കുകയും ഇവിടെപാർക്കിംഗ് നിരോധിച്ചതായി ബോർഡ് സ്ഥാപിക്കുകയും ചെയ്തു.അതിനിടെ നിർമലനെയും ബെനാമികളെയും കണ്ടെത്തണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ആക്്ഷൻ കൗൺസിൽ ബാങ്കിന് മുന്നിൽ നടത്തിവരുന്ന സമരം ഇന്നലെ ആറു ദിനം പിന്നിട്ടു. സമരക്കാർക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ബിജെപി രംഗത്ത് വന്നിട്ടുണ്ട്. കാരക്കോണത്തുനിന്നും പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ബാങ്കിന് മുന്നിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്് കൊല്ലയിൽ അജിത്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നെയ്യാറ്റിൻകര ഹരി എന്നിവർ നേതൃത്വം നൽകി. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലന്നും, കേസ് സിബി ഐക്കു കൈമാറണമെന്നും അതിനായി സമരസമിതിക്കു എല്ലാവിധ പിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു.