ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് ഒന്നിന് 49 രൂപയാണ് വർധിച്ചത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽവരും.14.5 കിലോ സിലിണ്ടറിന് പുതിയ വില 646.50 രൂപയാണ്. 597.50 രൂപയിൽനിന്നാണ് വില കുതിച്ചുയർന്നത്. ഗാർഹികേതര സിലിണ്ടറിന്റെ വിലയിലും വൻ വർധനവാണ് വരുത്തിയത്. 19 കിലോ ഗാർഹികേതര സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. 1160.50 രൂപയാണ് പുതിയ വില.
© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar