പരിയാരം തവളപ്പാറയിൽ രാജീവിന്റെ കൊലപാതകം; നാലു പേർ അറസ്റ്റിൽ
- 01/10/2017

ചാലക്കുടി: പരിയാരം തവളപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അങ്കമാലി നായത്തോട് സ്വദേശി വീരംപറന്പിൽ അപ്പുവിന്റെ മകൻ രാജീവി(46)നെയാണ് തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രമുഖ അഭിഭാഷകനു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. പോലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയിൽ ഹർജി നല്‍കിയയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം. രാവിലെ പതിനൊന്നോടെ രാജീവ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ രണ്ട് പറന്പ് അപ്പുറത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കൈകൾ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ഒന്‍പതുമണിയോടെ പറന്പിൽ പണിക്കുവന്ന തൊഴിലാളികൾ വഴിയിൽ സ്കൂട്ടർ മറിഞ്ഞുകിടക്കുന്നതു കണ്ടു. രണ്ടു ചെരിപ്പും സ്കൂട്ടറിനു സമീപം കിടന്നിരുന്നു. പറന്പിലും ജോയിയുടെ താമസസ്ഥലത്തും തിരക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് തൊഴിലാളികൾ നായത്തോടുള്ള വീട്ടിലേക്കു വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മകൻ അഖിൽ സംശയം തോന്നി പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്പോഴാണ് ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദിനും സിഐ വി.എസ്. ഷാജുവിനും ഫോൺകോൾ വന്നത്. മൃതപ്രായനായ രാജീവ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കിടക്കുന്നുണ്ടെന്നായിരുന്നു ഫോൺകോൾ. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് രാജീവിനെ കൈകൾ ബന്ധിച്ചനിലയിൽ മരിച്ചുകിടക്കുന്നതു കണ്ടത്. ഡിവൈഎസ്പിയെ ഫോണിൽ വിളിച്ചതു കൊച്ചിയിലെ പ്രമുഖ അഭിഭാഷകനായ സി.പി. ഉദയഭാനുവും സിഐയെ ഫോണിൽ വിളിച്ചത് അത്താണി സ്വദേശി ചക്കര ജോണിയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. രാജീവിന്റെ തലയിൽ ചെറിയ മുറിവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃശൂർ എസ്പി യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീൻ, ചാലക്കുടി സിഐ വി.എസ്. ഷാജു, മാള സിഐ റോയ്, കൊടകര സിഐ സുമേഷ്, പുതുക്കാട് സിഐ സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കുവേണ്ടി വ്യാപകമായ അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ്, ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഉച്ചകഴിഞ്ഞ് 2.45നുതന്നെ നാലു പ്രതികളെ പോലീസിനു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞുവെന്ന് എസ്പി യതീഷ് ചന്ദ്ര