സംസ്ഥാന നികുതി വിഹിതം കൊള്ളയടിക്കാൻ ; ജിഎസ്ടി ; മുഖ്യമന്ത്രി
- 01/10/2017

നെടുമങ്ങാട്: കേന്ദ്ര സർക്കാർ ജിഎസ്ടി നടപ്പിലാക്കിയത് സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൊള്ളയടിക്കാനാണെന്നു മുഖ്യമന്ത്രിപിണറായി വിജയൻ. ജിഎസ്ടി നിലവിൽ വന്നാൽ സംസ്ഥാന സർക്കാരുകൾക്ക് നേട്ടമുണ്ടാകുമെന്ന പ്രതീതി ഉണ്ടാക്കി. തുച്ഛമായ നികുതി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കാൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. എല്ലാ സാധനങ്ങൾക്കും വില വർധനവാണ് ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കി എന്ത് നേട്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു .ജിഎസ്ടി കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ മണ്ടത്ത രമാണ്. സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി ആസ്ഥാന മന്ദിരമായ പി. കൃഷ്ണപിള്ള സ്മാരകം ഉദ്ഘാടനം ചെയ്തതിനു ശേഷം നെടുമങ്ങാട് ചന്ത മുക്കിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനം മോദി സർക്കാരിന്റെ ആദ്യത്തെ മണ്ടത്തരമായിരിന്നു.നോട്ടു നിരോധനത്തിന്റെ ദുരിതത്തിൽ നിന്നും ജനങ്ങൾ കരകയറി തുടങ്ങിയപ്പോൾ ജിഎസ്ടി നടപ്പിലാക്കി ജനങ്ങളെ തീരാ ദുരിതത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലിയക്കോട് കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആനാവൂർ നാഗപ്പൻ ,സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,സി .ദിവാകരൻ എം എൽ എ , ആർ. ജയദേവൻ .പിരപ്പൻകോട് മുരളി , എം. വിജയകുമാർ ,വി. ശിവൻകുട്ടി ,എസ്. കെ. ആശാരി ,വി. കെ. മധു,കാട്ടാക്കട ശശി ,എ. സമ്പത്ത് എംപി ,ഡി. കെ. മുരളി എം എൽ എ ,ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു .ഉദ്ഘാടനത്തിന്റെ ഭാഗമായി .റെഡ് വാളന്റിയർ പരേഡ്,ബഹുജനറാലി, എന്നിവ നടന്നു .