വര്ഗീയതയെ ചെറുക്കുന്നവരോടു മാത്രം സഖ്യം: മുഖ്യമന്ത്രി
- 17/09/2017

കോഴിക്കോട്: വര്ഗീയതയ്ക്കും ആഗോളവത്കരണത്തിനുമെതിരേ നിലപാട് സ്വീകരിക്കുന്നവരുമായി മാത്രമേ സിപിഎം രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നിലപാടുള്ളവര്ക്ക് മാത്രമേ ബിജെപിക്കെതിരേ ദേശീയ ബദല് ഉണ്ടാക്കാന്കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേളു ഏട്ടന് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്ഗീയ ഫാസിസത്തിനെതിരേയുള്ള ദേശീയ സെമിനാര്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരേ ബിഹാറില് നിലകൊണ്ട മഹാസഖ്യത്തിലെ പ്രബലകക്ഷി ഇന്ന് എന്ഡിഎ പാളയത്തിലാണ്. ഒരേ നിലപാടുള്ളവരുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ദുര്ബലമായിടത്താണ് വര്ഗീയ കലാപങ്ങള്നടക്കുന്നത്. ബിജെപിക്കെതിരായ ബദല് സിപിഎമ്മാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്മാന്വി.കെ.സി. മമ്മദ്കോയ എംഎല്എ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്, മേയര് തോട്ടത്തില്രവീന്ദ്രന്, എ. പ്രദീപ് കുമാര്എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി. ഫാ. മാത്യൂസ് വാഴക്കുന്നം, ദേശാഭിമാനി എംഡി കെ.ജെ. തോമസ്, എളമരം കരീം, കെ.ടി. കുഞ്ഞിക്കണ്ണന്, പി.എ. മുഹമ്മദ് റിയാസ്, പി.വിശ്വന്, ഡോ. ഖദീജ മുംതാസ് എന്നിവര്പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ഗൗരിലങ്കേഷ് അനുസ്മരണവും നടന്നു.