നാദിർഷ ഞായറാഴ്ച രാവിലെ 10 ന് ആലുവ പോലീസ് ക്ലബിലെത്തണം
17/09/2017
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ സംവിധായകൻ നാദിർഷയ്ക്ക് വീണ്ടും നോട്ടീസ്. ഞായറാഴ്ച രാവിലെ 10 ന് ആലുവ പോലീസ് ക്ലബിലെത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് നാദിർഷയെ ചോദ്യം ചെയ്യുന്നതിൽനിന്ന് അന്വേഷണ സംഘം ഇന്നലെ പിന്മാറിയിരുന്നു.