ബംഗാൾ സ്വദേശി മലയാളിയുടെ കഴുത്തറുത്തു
- 02/09/2017

ശൂരനാട്: മൈനാഗപ്പള്ളി ഉദയ ജംഗ്ഷനിൽ ബംഗാൾ സ്വദേശി മലയാളി തൊഴിലാളിയുടെ കഴുത്തറത്തു. ഇടവനശേരിയിൽ പ്രവർത്തിക്കുന്ന മുട്ടത്ത് ഹോളോ ബ്രിക്സ് എന്ന ഇഷ്ടിക നിർമാണ കന്പനിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇടവനശേരി അശ്വതി ഭവനത്തിൽ മോഹനൻ (60) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ ഇവർ ഒരുമിച്ചു മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഭവത്തിൽ കലാശിച്ചത്. കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശി എട്ടുവമുണ്ട (25) പോലീസ് നിരീക്ഷണത്തിലാണ്. വീടോ കുടുംബമൊ ഇല്ലാത്ത മോഹനൻ കഴിഞ്ഞ കുറെ കാലമായി ഇവിടെയാണ് താമസിക്കുന്നത്. മുറിക്കുള്ളിൽ രക്ത കറകളും മാംസഭാഗങ്ങളും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടത്തി. വിരലടയാള വിദഗ്ധർ, എസ്പി, ഡിവൈഎസ്പി, തുടങ്ങിയവർ സ്ഥലം പരിശോധിച്ചു.