ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയതായി മാവേലിക്കര സിഐയുടെ പരാതി
- 02/09/2017

മാവേലിക്കര: സഹോരനെയും മകനെയും കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയതായി പരാതി. ജസ്റ്റീസ് പി.ഡി. രാജനെതിരേയാണ് സിഐ പി. ശ്രീകുമാർ സുപ്രീംകോടതി സെക്രട്ടറി ജനറലിനു പരാതി നൽകിയത്. കഴിഞ്ഞവർഷം നവംബർ പത്തിന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ നഗരസഭ ഏഴാംവാർഡിൽ കണ്ണങ്കര താഴേപുരയിൽ ദാമോദര(62)നെ മൂന്നുപേർ ചേർന്നു മർദിച്ച കേസിൽ ജസ്റ്റീസിന്റെ സഹോദരനും മകനും പ്രതിയായിരുന്നു. ചെന്നിത്തല ചെറുകോൽ ജെയ്സണ്വില്ലയിൽ ജെയ്സണ്(28), തഴക്കര വഴുവാടി മൂടയിൽ കിഴക്കതിൽ ഭവിത്കുമാർ(28), ഇയാളുടെ പിതാവ് ശശിധരൻ എന്നിവർ ചേർന്നു മർദിച്ചതായാണ് കേസ്. കേസിൽ സഹോദരനായ ശശിധരനെയും മകൻ ഭവിത്കുമാറിനെയും ഒഴിവാക്കണമെന്ന് ജഡ്ജി സിഐയോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭവിത്കുമാർ മോഷണക്കേസ് ഉൾെ പ്പടെ മൂന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കേസിൽനിന്ന് ഒഴിവാക്കാൻ സാധ്യമല്ലെന്നും സിഐ അറിയിച്ചു. ഇതിനുശേഷം കേസിനായി കഴിഞ്ഞവർഷം നവംബർ 29ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിലെ സ്പെഷൽ ഗവണ്മെന്റ് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി സിഐയെ ഫോണിൽ വിളിക്കുകയും കേസിന്റെ ഫയലുമായി ഹൈക്കോടതിയിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. 30ന് കോടതിയിൽ എത്തിയ സിഐയോട് ജസ്റ്റീസ് പി.ഡി. രാജനെ കാണാൻ നിർദേശിച്ചു. ചേംബറിൽ എത്തിയ സിഐയോട് ജഡ്ജി മോശമായ രീതിയിൽ സംസാരിക്കുകയും സഹോദരനെതിരേ കേസെടുക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ച് തൊപ്പി തെറിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത്രതേ. ആക്രോശിച്ചു കൊണ്ട് ചേംബറിൽ നിന്ന് ചാടിയെഴുന്നേറ്റ ഇദ്ദേഹം ഉച്ചയ്ക്ക് ഒന്നുവരെ കോടതിയിൽ നിർത്തുകയും ചെയ്തു. ബാറുകളുടെ ദൂരപരിധി കുറച്ച നടപടി കോടികൾ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമെന്നു രമേശ് തിരുവനന്തപുരം: സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിൽനിന്നുമുള്ള ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കിക്കുറച്ച സർക്കാർ നടപടി തെരഞ്ഞെടുപ്പു കാലത്ത് മദ്യമാഫിയയിൽ നിന്നും കൈപ്പറ്റിയ കോടികളുടെ പ്രത്യുപകാരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ മദ്യമുതലാളിമാർക്കു പൂർണമായും കീഴ്പ്പെട്ടിരിക്കുകയാണെന്ന പ്രതിപക്ഷ വാദത്തെ നൂറുശതമാനം ശരിവയ്ക്കുന്നതാണു നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഡീലക്സ് ബാറുകൾക്കാണു ദൂരപരിധി കുറച്ചതെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും പിൽക്കാലത്തു ത്രീസ്റ്റാർ ബാറുകൾക്കടക്കം ഈ ദൂരപരിധി ബാധകമാക്കാനുള്ള ഗൂഢശ്രമമാണു തീരുമാനത്തിനു പിന്നിൽ. ഇങ്ങനെ പോയാൽ മദ്യമുതലാളിമാരോടുള്ള വിധേയത്വം പ്രഖ്യാപിക്കാൻ ഇനി ആരാധനാലയങ്ങളും വിദ്യാലയങ്ങളും ബാർ അറ്റാച്ച്ഡ് ആക്കാൻ സർക്കാർ തിരുമാനിച്ചാലും അത്ഭുതപ്പെടാനില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു.