ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്കെതിരേ കരിങ്കൊടി പ്രതിഷേധം.
- 29/08/2017

ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്കെതിരേ കരിങ്കൊടി പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയിൽപ്പെട്ട എട്ടു പേരെ ചവറ പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ്-ആർവൈഎഫ് പ്രവർത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്സണ്, വിഷ്ണു, രതീഷ്, മുഹ്സിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിന് മുന്നിൽ രാവിലെ ഏഴിനായിരുന്നു സംഭവം. മന്ത്രി വരുന്ന വിവരം മുൻകൂട്ടിയറിഞ്ഞ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു. നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.