• 20 September 2025
  • Home
  • About us
  • News
  • Contact us

നെയ്യാറ്റിൻകര നഗരസഭയിൽ 20 കോടിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും ചെയർപേഴ്സൺ

  •  
  •  25/11/2016
  •  


നെയ്യാറ്റിൻകര നഗരസഭയിൽ 20 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും ചെയർപേഴ്സൺ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ 2016 –17 കാലഘട്ടത്തിൽ 20 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വികസനക്ഷേമ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിച്ച് 2017 മാർച്ചിൽ പൂർത്തീകരിക്കുമെന്നും ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് കൗൺസിൽ ആദ്യ ഗഡു നൽകി വഴിയാധാരമാക്കിയ 440 ഭവനനിർമാണ ഗുണഭോക്താക്കൾക്ക് ശേഷിക്കുന്ന മൂന്നു ഗഡുക്കൾ നൽകാനും പുതുതായി നഗരപ്രദേശത്തെ 500 ഭവന രഹിതർക്ക് വീടു നൽകുന്നതിനും ഈ വർഷത്തെ പദ്ധതിയിൽ നിന്ന് അഞ്ചു കോടി രൂപ അനുവദിച്ചു. ഈ തുക നൽകുന്നതിനുള്ള നടപടിയും തുടങ്ങി. നഗരത്തിൽ 940 പേർക്ക് സ്വന്തമായി ഭവനം എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത് . നഗരത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി 71 ലക്ഷം രൂപയും അനുവദിച്ചു. നഗരത്തിലെ 500 കുടുംബങ്ങൾക്ക് 37 ലക്ഷം രൂപ ചെലവഴിച്ച് ബയോഗ്യാസ് പ്ലാന്റെുകൾ വിതരണം ചെയ്യും. നഗരത്തിലെ 2000 കുടുംബങ്ങൾക്ക് യൂണിറ്റ് ജൈവപച്ചക്കറി വിതരണം ചെയ്യുന്നതിനായി 32 ലക്ഷം രൂപ അനുവദിച്ചു. നഗരത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ അട്ടിമറിക്കുവാൻ ശ്രമിക്കുന്ന ബാഹ്യ ശക്തികളെ ചെറുത്തു തോൽപിക്കുമെന്നും അവർ കൂട്ടി ചേർത്തു

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar