കള്ളൻ മണികണ്ഠൻ തമിഴ്നാട് ജയിലിൽ....... നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വീണ്ടും മോഷണം
- 25/08/2017

നെയ്യാറ്റിന്‍കര: ഒരിടവേളയ്ക്ക് ശേഷം നെയ്യാറ്റിന്‍കരയില്‍ വീണ്ടും മോഷണത്തിന് തുടക്കം. നെയ്യാറ്റിന്‍കര ആലുംമൂട് കവലയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ രണ്ടുണ്ട് കടകളില്‍ മോഷണം നടന്നത്. കഴിഞ്ഞ രണ്ടുണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയുടെ വിവിധ ഭാഗങ്ങളില്‍ 65 ഓളം കടകളില്‍ സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ആ മോഷണത്തില്‍ പിടിയിലായ ആര്യന്‍കോട് മണികണ്ഠന്‍ തമിഴ്നാട്ടിലെ മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ജയിലില്‍ റിമാന്‍റില്‍ കഴിയുകയാണ്. കഴിഞ്ഞദിവസം രാത്രി ആലുംമൂട് കവലയിലെ എബിയുടെ പാത്രക്കടയിലും ഷാജിയുടെ ഉടമസ്ഥതയിലുളള ഇലക്ട്രിക്കല്‍ കടയിലുമാണ് മോഷണം നടന്നത്. മേൽക്കൂര പൊളിച്ചാണ് കള്ളൻ അകത്തു കയറിയത് . കട ഉടമകള്‍ നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് കട ഉടമകള്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. കടകളില്‍ മോഷണം വ്യാപകമാകുന്നത് ഓണകാലത്ത് വ്യാപാരികള്‍ക്ക് സ്വതന്ത്ര വ്യാപാരത്തിന് തടസം ശ്രിഷ്ടിക്കുമെന്ന് വ്യാപാരി സംഘടനകള്‍ പറഞ്ഞു.