ശൈലജയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം: സത്യഗ്രഹം മൂന്നാം ദിവസത്തേക്ക്
- 27/08/2017
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷൻ നിയമനം എന്നീ വിഷയങ്ങളിൽ കോടതിയുടെ വിമർശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്കരണം. വിമർശനങ്ങൾ ഉയർന്നിട്ടും മന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്. സർക്കാരിന് ഫ്യൂഡൽ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കാർഷിക മേഖലയിലെ വിലത്തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നൽകി.അതേസമയം, നിയമസഭക്ക് പുറത്ത് പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹം മൂന്നാം ദിവസത്തേക്ക് കടന്നു