നെയ്യാറ്റിൻകര വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു കടന്ന മദ്യപന്മാരെ പിടികൂടി
- 20/08/2017

നെയ്യാറ്റിന്‍കര: ഇന്നലെ രാത്ര ഏഴ് മണിയോടുകൂടി ദേശീയ പാതയില്‍ ആറാലുംമൂടിനു സമീപമാണ് റോഡ് സൈഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന 2് പേരെ ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയത്. നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും ബാലരാമപുരത്തേയ്ക്ക് വരികയായിരുന്ന വെളള നിറത്തിലുളള മാരുതി KL 19 G 8978 കാറാണ് ആറാലുംമൂട് സ്വദേശികളായ ശശിയെയും (50) , ശരണ്യയെയും (23) ഇടിച്ച് തെറുപ്പിച്ച ശേഷം കടന്നു കളഞ്ഞത്. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ശശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശരണ്യയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാലരാമപുരം പൊലീസിന്‍റെ നേതൃത്വത്തില്‍ വാഹനത്തിനായുളള തെരച്ചില്‍ ആരംഭിച്ചു. 8 .30 ഓടെ നെയ്യാറ്റിൻകര പോലീസ് മൂവർ അടങ്ങിയ മദ്യപാന സംഘത്തെ നെയ്യാറ്റിൻകര ,രാമപുരത്തെ ,പ്ലാവിളയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി .